ഐ ലീഗില്‍ മോഹന്‍ ബഗാന്‍റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ്
ലീഗില്‍ അപരാജിത മുന്നേറ്റം നടത്തുന്ന ചര്‍ച്ചിൽ 5 കളിയിൽ 9 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 5 കളിയിൽ 8 പോയിന്‍റുളള ബഗാന്‍ നാലാം സ്ഥാനത്താണ്. വെള്ളിയാഴ്ച ഗോകുലം കേരളയ്ക്കെതിരെ കോഴിക്കോട്ടാണ് ചര്‍ച്ചിലിന്‍റെ അടുത്ത മത്സരം
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ മോഹന്‍ ബഗാന്‍റെ അപരാജിത കുതിപ്പിന് അന്ത്യം. ചര്‍ച്ചിൽ ബ്രദേഴ്സ് ആണ് മോഹന്‍ ബഗാനെ തകര്‍ത്തത്. മറുപടിയില്ലാത്ത 3 ഗോളിനാണ് ചര്‍ച്ചിലിന്‍റെ ജയം. ഇരട്ടഗോളുമായി വില്ലിസ് പ്ലാസ വിജയശിൽപ്പിയായി. 51,55 മിനിറ്റുകളിലാണ് വില്ലിസ് പ്ലാസയുടെ ഗോളുകള്‍.. 21ആം മിനിറ്റില്‍ നായകന്‍ ഡൗഡ സീസെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു.
ലീഗില്‍ അപരാജിത മുന്നേറ്റം നടത്തുന്ന ചര്‍ച്ചിൽ 5 കളിയിൽ 9 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 5 കളിയിൽ 8 പോയിന്‍റുളള ബഗാന്‍ നാലാം സ്ഥാനത്താണ്. വെള്ളിയാഴ്ച ഗോകുലം കേരളയ്ക്കെതിരെ കോഴിക്കോട്ടാണ് ചര്‍ച്ചിലിന്‍റെ അടുത്ത മത്സരം. മോഹന്‍ ബഗാന്‍ അടുത്ത മത്സരത്തില്‍ ചെന്നൈ സിറ്റിയെ നേരിടും.
അതേസമയം ഐ ലീഗിൽ അരങ്ങേറ്റക്കാരായ റിയൽ കശ്മീർ വിജയ വഴിയിൽ തിരിച്ചെത്തി. റിയൽ കശ്മീർ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യൻ ആരോസിനെ തോൽപിച്ചു. ഇരുപത്തിയഞ്ചാം മിനിറ്റിൽ സുർചന്ദ്ര സിംഗും അറുപത്തിയെട്ടാം മിനിറ്റിൽ ബാസി അഹമ്മദുമാണ് കശ്‍മീരിന്‍റെ ഗോൾ നേടിയത്.