Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിന് ഒരു മൂല്യമുണ്ട്, അതിന് വില നല്‍കണം; കോലിക്ക് കടുത്ത മറുപടി

  • കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇക്കാര്യവുമായി ബന്ധപ്പെട്ട് സഹതാരങ്ങളോ, മുന്‍ താരങ്ങളോ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല.
Cricket has a value and must pay for it; Kohli has a strong reply
Author
Delhi, First Published Nov 8, 2018, 5:23 PM IST

ദില്ലി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇക്കാര്യവുമായി ബന്ധപ്പെട്ട് സഹതാരങ്ങളോ, മുന്‍ താരങ്ങളോ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി കോലിക്കെതിരായി രംഗത്തെത്തി. 

അദ്ദേഹം പറഞ്ഞത് ഇങ്ങനെ.., ഞങ്ങള്‍ ക്രിക്കറ്റ് ആരാധകരെ ബഹുമാനിക്കുന്നു. അവരുടെ ഇഷ്ടങ്ങള്‍ക്കും വിലകല്‍പ്പിക്കുന്നു. സുനില്‍ ഗവാസ്‌കറുടെ ബാറ്റിങ് കാണാന്‍ ഞാനിഷ്ട്ടപ്പെടുന്നു. അതുപോലെ ഗൊര്‍ഡോണ്‍ ഗ്രീനിഡ്ജിനേയും ഡെസ്‌മൊണ്ട് ഹെയ്‌നസിനേയും വിവ് റിച്ചാര്‍ഡ്‌സിന്റേയും ശൈലി ഇഷ്ടപ്പെടുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, മാര്‍ക് വോ, ബ്രയാന്‍ ലാറ എന്നിവരുടെ ബാറ്റിങ്ങും ഞാന്‍ ആസ്വദിച്ചിരുന്നു. 

ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ഷെയ്ന്‍ വോണ്‍ പന്തെറിയുന്നത് കാണാനാണ്. എന്നാല്‍ ത്രില്ലടിപ്പിച്ചത് അനില്‍ കുംബ്ലെയുടെ ബൗളിങ്ങാണ്. നമ്മള്‍ ക്രിക്കറ്റിനെയാണ് സ്‌നേഹിക്കുന്നത്. അല്ലാതെ ഭൂമിശാസ്ത്രത്തിന്റെയോ അല്ലെങ്കില്‍ രാഷ്ട്രീയത്തിന്റെയോ കാരണത്താലാകരുത്. ക്രിക്കറ്റില്‍ ഇത്തരം മൂല്യങ്ങള്‍ക്ക് നമ്മള്‍ വില നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസാണ് കോലിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നും ഒരു ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞു. ഇതിന് കോലി മറുപടി പറയുന്നത്, താങ്കള്‍ ആ രാജ്യങ്ങളില്‍ പോയി ജീവിക്കാമായിരുന്നില്ലെ എന്നാണ്. വിവാദമായതും ഇത് തന്നെ.
 

Follow Us:
Download App:
  • android
  • ios