Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ മൂന്നു കളികളില്‍നിന്ന് ധവാന്‍ പിന്മാറി

dhawan drops 3 odi against australia
Author
First Published Sep 14, 2017, 6:21 PM IST

ദില്ലി: ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനത്തിൽ ഓപ്പണർ ശിഖർ ധവാൻ കളിക്കില്ല. ഭാര്യക്ക് അസുഖമായതിനാൽ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയെ തുടർന്ന് ധവാനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ധവാൻ അവസാന 14 ഇന്നിംഗ്സിൽ രണ്ട് സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയും നേടിയിരുന്നു. കെ എൽ രാഹുലും അജിങ്ക്യ രഹാനെയും ഓപ്പണർമാരായി ടീമിലുള്ളതിനാൽ ധവാന് പകരം ആരെയും ഉൾപ്പെടുത്തുന്നില്ലെന്ന് ബിസിസിഐ അറിയിച്ചു. ഞായറാഴ്ചയാണ് ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക.

Follow Us:
Download App:
  • android
  • ios