Asianet News MalayalamAsianet News Malayalam

ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച ധോണിയുടെ വലിയ പിഴവ്

Dhoni Kohli mess up DRS call as Australia level the T20I series
Author
First Published Oct 11, 2017, 1:48 PM IST

ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ഡിആര്‍എസ് നിര്‍ദേശിക്കുന്നതില്‍ ധോണി വരുത്തിയ പിഴവ്. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായി തകര്‍ച്ച നേരിടുമ്പോഴായിരുന്നു ധോണിയുടെ പിഴവ്. ഭുവനേശ്വറിന്റെ ഔട്ട് സ്വിംഗറില്‍ മോയിസ് ഹെന്‍റിക്കസിനെ ധോണി പിടികൂടിയെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല.

Dhoni Kohli mess up DRS call as Australia level the T20I seriesകോലിയടക്കമുള്ളവര്‍ ക്യാച്ചിനായി ആവേശത്തോടെ രംഗത്തെത്തിയെങ്കിലും അത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന നിലപാടിലായിരുന്നു ധോണി. സാധാരണഗതിയില്‍ ഡിആര്‍എസിന് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലി ധോണിയുടെ അഭിപ്രായം തേടാറുണ്ട്. ധോണിയുടെ ഉപദേശം അപൂര്‍വമായെ തെറ്റിയിട്ടുള്ളു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇക്കാര്യത്തില്‍ കോലിയെ സഹായിക്കുന്നത് ധോണിയായിരുന്നു. എന്നാല്‍ ഹെന്‍റിക്കസിന്റെ ക്യാച്ചിനായി കോലിയും ഭുവിയും അപ്പീല്‍ ചെയ്തപ്പോള്‍ ധോണി മാത്രം താല്‍പര്യം പ്രകടിപ്പിച്ചില്ല.

Dhoni Kohli mess up DRS call as Australia level the T20I seriesഇതോടെ ഇന്ത്യ ഡിആര്‍എസ് വേണ്ടെന്ന് വെച്ചു. എന്നാല്‍ റീപ്ലേകളില്‍ പന്ത് ഹെന്‍റിക്കസിന്റെ ബാറ്റിലുരസിയെന്ന് വ്യക്തമായി. മത്സരത്തില്‍ 46 പന്തില്‍ 62 റണ്‍സെടുത്തു പുറത്താകാതെ നിന്ന ഹെന്‍റിക്കസ് ഓസീസിന്റെ വിജയശില്‍പിയായി. ആ സമയം ഹെന്‍റിക്കസിന്റെ വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയ സാധ്യത ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios