Asianet News MalayalamAsianet News Malayalam

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ ജൈത്രയാത്ര; യുണൈറ്റഡിന് കഷ്ടകാലം

ലിറോയ് സാനേ രണ്ടുഗോൾ നേടി. പതിനൊന്നാം മിനിറ്റിൽ ഡേവിഡ് സിൽവയാണ് സ്കോറിംഗിന് തുടക്കമിട്ടത്. പത്തൊൻപതാം മിനിറ്റിൽ റഹീം സ്റ്റെർലിംഗിന്‍റെ ഊഴമായിരുന്നു. 34, 93 മിനിറ്റുകളിലായിരുന്നു സാനെയുടെ ഗോളുകൾ. 13 കളിയിൽ 35 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി

epl manchester city top in the list
Author
London, First Published Nov 25, 2018, 8:59 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ജൈത്രയാത്ര തുടരുന്നു. സിറ്റി എതിരില്ലാത്ത നാല് ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. ആദ്യ പകുതിയിൽ സിറ്റി മൂന്ന് ഗോളിന് മുന്നിലായിരുന്നു. ലിറോയ് സാനേ രണ്ടുഗോൾ നേടി. പതിനൊന്നാം മിനിറ്റിൽ ഡേവിഡ് സിൽവയാണ് സ്കോറിംഗിന് തുടക്കമിട്ടത്. 

പത്തൊൻപതാം മിനിറ്റിൽ റഹീം സ്റ്റെർലിംഗിന്‍റെ ഊഴമായിരുന്നു. 34, 93 മിനിറ്റുകളിലായിരുന്നു സാനെയുടെ ഗോളുകൾ. 13 കളിയിൽ 35 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി.

 

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസുമായി സമനില വഴങ്ങി. ഇരുടീമിനും ഗോൾ നേടാനായില്ല. 21 പോയിന്‍റുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios