Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ക്ക് ജയം

federer enters australian open 3rd round
Author
First Published Jan 18, 2017, 4:55 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പ്രമുഖരുടെ മുന്നേറ്റം. പുരുഷ സിംഗിള്‍സില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ നൊവാ റൂബിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പിച്ചത്. സ്‌കോര്‍ 7-5, 6-3, 7-6. നാലാം സീഡ് സ്റ്റാന്‍ വാവ്!റിങ്കയും അഞ്ചാം സീഡ് കീ നിഷികോരി മൂന്നാം റൗണ്ടിലെത്തി. വനിതവിഭാഗത്തില്‍ ഒന്നാം സീഡ് ആഞ്ജലിക് കെര്‍ബറും വീനസ് വില്യംസും മൂന്നാം റൗണ്ടിലെത്തി. ജര്‍മനിയുടെ തന്നെ കറീന വിതോഫ്റ്റിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കെര്‍ബര്‍ തോല്‍പിച്ചത്. സ്‌കോര്‍ 6-2, 6-7, 6-2.  നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസിന്റെ ജയം. വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - ബാര്‍ബൊറ സ്ട്രിക്കോവ സഖ്യം ആദ്യ റൗണ്ടില്‍ അനായാസ ജയം നേടി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തി.

Follow Us:
Download App:
  • android
  • ios