Asianet News MalayalamAsianet News Malayalam

ഇഞ്ചോടിഞ്ച് പോരാട്ടം; റോജര്‍ ഫെഡറര്‍ ഒന്നാം റാങ്കിനടുത്ത്

federer inches closer to world no 1 spot
Author
First Published Jan 29, 2018, 10:25 PM IST

മെല്‍ബണ്‍: ഇരുപതാം ഗ്രാന്‍ഡ്‍സ്‍ലാം കിരീടത്തോടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒന്നാം റാങ്കിനടുത്തെത്തി. നിലവില്‍ 9,760 പോയിന്‍റുമായി നദാല്‍ ഒന്നാമതും 9,605 പോയിന്‍റുള്ള ഫെഡറര്‍ രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള റാഫേല്‍ നദാലുമായി 155 പോയിന്‍റുകളുടെ വ്യത്യാസം മാത്രമാണ് ഫെഡറര്‍ക്കുള്ളത്. അതേസമയം ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ റണ്‍അപ്പായ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ്(4,960) മൂന്നാം സ്ഥാനത്ത്. 

മരിന്‍ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ആറാം ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ഫെഡറര്‍. ആറ് ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ ആ നേട്ടത്തില്‍ ജോക്കോവിച്ച്, റോയ് എമേഴ്‍സന്‍ എന്നിവരുടെ റെക്കോര്‍ഡിനും ഒപ്പമെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios