Asianet News MalayalamAsianet News Malayalam

റഷ്യന്‍ ലോകകപ്പ്: സാഞ്ചസില്ലാതെ പോര്‍ച്ചുഗല്‍ സാധ്യതാ ടീം

  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും 
  • ടീമിനെ പ്രഖ്യാപിച്ചത് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ്
fifa2018 portugal announce preliminary squad

ലിസ്ബണ്‍: റെനറ്റോ സാഞ്ചസിനെ ഒഴിവാക്കി ലോകകപ്പിനുള്ള 35അംഗ സാധ്യതാ ടീമിനെ പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് പ്രഖ്യാപിച്ചു. 2016ലെ യൂറോ കപ്പ് വിജയിച്ച പോര്‍ച്ചുഗീസ് ടീമില്‍ സാഞ്ചസ് മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ബയേണ്‍ മ്യൂണിക്കിലോ, സ്വാന്‍സീ സിറ്റിയിലോ മികച്ച പ്രകടനം നടത്താതിരുന്നതാണ് സാഞ്ചസിന് തിരിച്ചടിയായത്.

നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെറ്ററന്‍ താരം റിക്കാര്‍ഡോ ക്വറെസ്മ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്. ഈ മാസം 28ന് ടുണീഷ്യക്കെതിരെ പോര്‍ച്ചുഗല്‍ സൗഹൃദമത്സരം കളിക്കും. മുന്‍ ലോക ചാംപ്യന്മാരായ സ്പെയിന്‍, മൊറോക്കോ, ഇറാന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഉള്ളത്. 

പോര്‍ച്ചുഗല്‍ 35അംഗ സാധ്യതാ ടീം

Goalkeepers: Anthony Lopes (Lyon), Beto (Goztepe), Rui Patricio (Sporting CP)

Defenders: Antunes (Getafe), Bruno Alves (Rangers), Cedric Soares (Southampton), Joao Cancelo (Inter Milan), Jose Fonte (Dalian Yifang), Luis Neto (Fenerbahce SK), Mario Rui (Napoli), Nelson Semedo (FC Barcelona), Pepe (Besiktas), Raphael Guerreiro (Borussia Dortmund), Ricardo Pereira (Porto), Rolando (Marseille), Ruben Dias (Benfica)

Midfielders: Adrien Silva (Leicester City), Andre Gomes (FC Barcelona), Bruno Fernandes (Sporting CP), Joao Mario (West Ham United, on loan from Inter Milan), Joao Moutinho (Monaco), Manuel Fernandes (Lokomotiv Moscow), Ruben Neves (Wolverhampton Wanderers), Sergio Oliveira (Porto), William Carvalho (Sporting CP)

Forwards: Andre Silva (AC Milan), Bernardo Silva (Manchester City), Cristiano Ronaldo (Real Madrid), Eder (Lokomotiv Moscow), Gelson Martins (Sporting CP), Goncalo Guedes (Valencia, on loan from Paris Saint-Germain), Nani (Lazio, on loan from Valencia), Paulinho (Braga), Ricardo Quaresma (Besiktas), Rony Lopes (Monaco)

Follow Us:
Download App:
  • android
  • ios