Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ ചരിത്രം കുറിക്കാന്‍ മെക്സിക്കൻ താരം റാഫേൽ മാർക്വേസ്

  • ലോകകപ്പിനുള്ള 28 അംഗ മെക്സിക്കൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
FIFA2018 Rafael Marquez 39 in preliminary Mexico squad

ലോകകപ്പില്‍ ചരിത്രം കുറിക്കാനൊരുങ്ങി മെക്സിക്കൻ താരം റാഫേൽ മാർക്വേസ്. വെറ്ററൻ താരം റാഫേൽ മാർക്വേസിനെ ഉൾപ്പെടുത്തി ലോകകപ്പിനുള്ള 28 അംഗ മെക്സിക്കൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ ഇടംപിടിച്ചാൽ അഞ്ച് ലോകകപ്പിൽ കളിച്ച മൂന്നാമത്തെ താരം എന്ന റെക്കോർഡ് മാർക്വേസിന് സ്വന്തമാവും.

മുപ്പത്തൊമ്പതുകാരനായ മാർക്വേസ് 2002, 2006, 2010, 2014 ലോകകപ്പുകളിൽ ഉൾപ്പടെ മെക്സിക്കോയ്ക്കായി 143 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മെക്സിക്കോയുടെ നായകനായിരുന്നു. ജർമ്മനിയുടെ മുൻ ക്യാപ്റ്റൻ ലോതർ മത്തേയൂസും മെക്സിക്കോയുടെ മുൻ ഗോൾകീപ്പർ അന്‍റോണിയോ കാർബഹാലും മാത്രമേ ഇതിന് മുൻപ് അഞ്ച് ലോകകപ്പുകളിൽ കളിച്ചിട്ടുള്ളൂ.

പ്രതിരോധ താരമായ മാർക്വേസ് ബാഴ്സലോണയുടെ നാല് ലാ ലീഗ കിരീട വിജയങ്ങളിലും രണ്ട് ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും പങ്കാളി ആയിട്ടുണ്ട്.

മെക്സിക്കോ 28 അംഗ സാധ്യതാ ടീം

Goalkeepers Guillermo Ochoa (Standard Liege), Alfredo Talavera (Toluca), Jesus Corona (Cruz Azul)
Defenders Diego Reyes (FC Porto), Carlos Salcedo (Eintracht Frankfurt), Hector Moreno (Real Sociedad), Oswaldo Alanis (Getafe), Nestor Araujo (Santos Laguna), Miguel Layun (Sevilla), Jesus Gallardo (Pumas), Hugo Ayala (Tigres), Edson Alvarez (America)

Midfielders Hector Herrera (Porto), Andres Guardado (Real Betis), Rafa Márquez (Atlas), Jonathan dos Santos (LA Galaxy), Marco Fabian (Eintracht Frankfurt), Jesus Molina (Monterrey), Erick Gutierrez (Pachuca), Giovani dos Santos (LA Galaxy)

Forwards Javier Aquino (Tigres), Jesus “Tecatito” Corona (Porto), Raul Jimenez (Benfica), Oribe Peralta (Club America), Javier Hernandez (West Ham United), Carlos Vela (LAFC), Hirving Lozano (PSV Eindhoven), Jurgen Damm (Tigres)