Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് ചെന്നൈയിന്‍ എഫ്സി വിജയിക്കും; അഞ്ച് കാരണങ്ങള്‍

'ഒരു ഹോം ടീമും സ്വന്തം ഗ്രൗണ്ടില്‍ കപ്പ് നേടിയിട്ടില്ല. 2016ല്‍ കേരള ബ്ലാസ്റ്റേഴ്സും തൊട്ട് മുന്‍പ് എഫ്സി ഗോവയും പരാജയപ്പെട്ടു'

five reasons for chennaiyin

ദക്ഷിണേന്ത്യന്‍ ഡെര്‍ബി, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്സി- ചെന്നൈയിന്‍ എഫ്സി ഫൈനലിനെ അങ്ങനെ വിശേഷിപ്പിക്കാം. കിക്കോഫിന് നിമിഷങ്ങള്‍ മാത്രം ബാക്കി. ചെന്നൈയിന്‍ എഫ്സി കിരീടനേട്ടം രണ്ടാക്കാന്‍ ഒരുങ്ങുന്നു. ബെംഗളൂരുവിന്‍റെ ലക്ഷ്യം കന്നി കിരീടം. കഴിഞ്ഞ 10 മത്സരങ്ങളിലും ബെംഗളൂരു തോല്‍വി അറിഞ്ഞിട്ടില്ല. ചെന്നൈയിന്‍ അവസാന ഏഴ് മത്സരങ്ങളിലും. എങ്കിലും ബെംഗളൂരുവിനെ മറിച്ചിടാനുള്ള എല്ലാ ആയുധങ്ങളും കോച്ച് ജോണ്‍ ഗ്രിഗറിയുടെ പക്കലുണ്ട്.

ചെന്നൈയിന്‍റെ ജയത്തിന് സാധ്യതയേറുന്ന അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

1. മികച്ച പ്രതിരോധം

ഐഎസ്എല്‍ ടീമുകളില്‍ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീം. ഹെന്‍റിക് സേറേനൊ, മെയ്ല്‍സണ്‍ ആല്‍വസ്, ഇനിഗോ കാല്‍ഡെറോണ്‍, ജെറി ലാല്‍റിന്‍സ്വാല എന്നിവരാണ് പ്രതിരോധത്തില്‍. സൂപ്പര്‍ മച്ചാന്‍സിന്‍റെ പേരിലുള്ളത് എട്ട് ക്ലീന്‍ ചീട്ടുകള്‍. മറ്റേത് ടീമിനേക്കാളും മുന്നില്‍.

2. ജേജേയുടെ ഫോം
മോശം തുടക്കമായിരുന്ന മിസോറാം സ്ട്രൈക്കറുടേതെങ്കിലും ഇപ്പോള്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്നു. 9 ഗോളുകളുമായി ടീമിന്‍റെ ടോപ്സ്കോററാണ്.

3. ശ്രീ കാണ്ഠീരവയിലെ വിജയം
പ്രാഥമിക റൗണ്ടില്‍ ബംഗളൂരുവിന്‍റെ ഗ്രൗണ്ടില്‍ അവരെ തോല്‍പ്പിച്ച ടീമാണ് ചെന്നൈയിന്‍ എഫ്സി. 2-1നായിരുന്നു വിജയം. ധന്‍പാല്‍ ഗണേഷും ജേജേയും ഗോള്‍ നേടി.

4. ചെന്നൈയിന്‍റെ ടീം വര്‍ക്ക്
11 വ്യത്യസ്ത ഗോള്‍ സ്കോറര്‍മാരാണ് ചെന്നൈയിനുള്ളത്. മുന്നേറ്റം, മധ്യനിര, പ്രതിരോധം ഇവര്‍ മൂവരും ഗോളുകള്‍ പങ്കാളിയായി. 37 ഗോളുകളാണ് ബംഗളൂരു ഇതുവരെ നേടിയത്. ഇതില്‍ 27 ഗോളുകളും സുനില്‍ ഛേത്രി- മികു ദ്വയങ്ങളുടേതായിരുന്നു.

5. ഹോം ടീം ശാപം
ഒരു ഹോം ടീമും സ്വന്തം ഗ്രൗണ്ടില്‍ കപ്പ് നേടിയിട്ടില്ല. 2016ല്‍ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ എടികെയോട് തോറ്റു. 2015ല്‍ എഫ്സി ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്സിയോടും പരാജയപ്പെട്ടു. 

Follow Us:
Download App:
  • android
  • ios