Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ മുഹമ്മദ് കൈഫിന് പുതിയ റോള്‍

Gujarat Lions appoints Kaif as Assistant Coach
Author
Ahmedabad, First Published Feb 17, 2017, 12:35 PM IST

അഹമ്മദാബാദ്: ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫ് പുതിയ റോളില്‍. ഐ പി എല്‍ ടീമായ ഗുജറാത്ത് ലയണ്‍സ് മുഹമ്മദ് കൈഫിനെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു.

13 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും ഇന്ത്യക്ക് കളിച്ചിട്ടുള്ള കൈഫ് ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ടീമുകളുടെ താരമായിരുന്നു.

ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഖഡിന്റെ ക്യാപ്റ്റനും ഉപദേഷ്‌ടാവുമായിരുന്നു കൈഫ്. സുരേഷ് റെയ്നയാണ് ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍. ബ്രാഡ് ഹോഡ്ജാണ് ടീമിന്റെ മുഖ്യ പരിശീലകന്‍

 

Follow Us:
Download App:
  • android
  • ios