Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ട രണ്ട് ഇന്ത്യന്‍ താരങ്ങളെ കുറിച്ച് ഓസീസ് നായകന്‍

Harbhajan Singh Sachin Tendulkar are Smiths favourite Indian cricketers
Author
Kolkata, First Published Sep 21, 2017, 10:54 AM IST

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിനപരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയുമാണ്. ഇന്ന് വീണ്ടും മത്സരത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ താരങ്ങളെ കുറിച്ച് പറയുകയാണ് ഓസീസ് നായകന്‍ സ്റ്റിവ് സ്‍മിത്ത്.

സ്മിത്തിന് ഏറ്റവും ഇഷ്‍‌ടപ്പെട്ട താരം ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. മറ്റൊരു താരം ഓഫ്സ്‍പിന്നര്‍ ഹര്‍ഭജന്‍ സിംഗും. അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് വ്യക്തി വിരോധം ഇല്ലെന്നും സ്‍മിത്ത് പറഞ്ഞു. മികച്ച ടീമിനെ വാര്‍ത്തെടുത്തതില്‍ കോലിയെ അഭിനന്ദിക്കാനും സ്‍മിത്ത് മറന്നില്ല. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നത് നായകനെന്ന നിലയില്‍ വലിയ ആഗ്രഹമാണ്. ഇന്ത്യയിലെ മത്സരം വളരെ കടുപ്പമുള്ളതാണ്. ഏകദിനക്രിക്കറ്റും ടിട്വന്റിയും വ്യത്യസ്തമല്ല- സ്‍മിത്ത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios