Asianet News MalayalamAsianet News Malayalam

ഹാട്രിക്ക് നേട്ടത്തിലൂടെ കുല്‍ദീപ് പിന്നിട്ട റെക്കോര്‍ഡുകള്‍

Hat trick man Kuldeep Yadav breaks multiple records
Author
First Published Sep 22, 2017, 7:21 AM IST

കൊല്‍ക്കത്ത: ഓസ്ട്രേലിയയെ കറക്കി വീഴ്‌ത്തിയ ഹാട്രിക്ക് നേട്ടത്തിലൂടെ ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് പിന്നിട്ടത് ഒരു പിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. അവയില്‍ ചിലത്.

  • ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറും ഓസ്ട്രേലിക്കെതിരെ ഹാട്രിക്ക് നേടുന്ന ആദ്യ സ്പിന്നറുമാണ് കുല്‍ദീപ് യാദവ്.
  • ചേതന്‍ ശര്‍മയ്ക്കും കപില്‍ ദേവിനുംശേഷം ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറുമായി കുല്‍ദീപ്
  • അണ്ടര്‍-19 തലത്തിലും സീനിയര്‍ തലത്തിലും ഹാട്രിക്ക് നേടുന്ന നാലാമത്തെ താരം കൂടിയാണ് കുല്‍ദീപ്. ഡാമിയന്‍ ഫ്ലെമിംഗ്, അബ്ദുള്‍ റസാഖ്, ജെര്‍മെഅന്‍ ലോസണ്‍ എന്നിവരാണ് കുല്‍ദീപിന് പുറമെ അണ്ടര്‍-19 തലത്തിലും സീനിയര്‍ തലത്തിലും ഹാട്രിക്ക് നേടിയവര്‍. 2014ലെ അണ്ടര്‍-19 ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെ ആയിരുന്നു കുല്‍ദീപിന്റെ ഹാട്രിക്ക്.
  • ഏകിദനങ്ങളില്‍ ഹാട്രിക്ക് നേടുന്ന ഏഴാമത്തെ സ്പിന്നറാണ് കുല്‍ദീപ്. ഈ വര്‍ഷമാദ്യം ശ്രീലങ്കയുടെ വാനിഡു ഹസരംഗയാണ് കുല്‍ദീപിന് മുമ്പ് ഹാട്രിക്ക് നേടിയ അവസാന സ്പിന്നര്‍. സിംബാബ്‌വെയ്ക്കെതിരെ ആയിരുന്നു ഹസരംഗയുടെ ഹാട്രിക്ക്.
Follow Us:
Download App:
  • android
  • ios