Asianet News MalayalamAsianet News Malayalam

ഐ ലീഗ്; രണ്ടാം ഹോം മത്സത്തിൽ ഗോകുലം കേരളയ്ക്ക് തോൽവി

ileague gokulam kerala loss in home vs neroca fc
Author
First Published Dec 9, 2017, 4:06 PM IST

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ രണ്ടാം ഹോം മത്സത്തിൽ ഗോകുലം കേരളയ്ക്ക് തോൽവി. നെരോക്ക എഫ് സി എതിരില്ലാത്ത മൂന്ന് ഗോളിന് ഗോകുലത്തെ തോൽപിച്ചു. മത്സരം തുടങ്ങി 17-ാം സെക്കന്‍റില്‍ കേരളത്തിനായി എബേല വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ പ്രത്യാക്രമണത്തിലൂടെ 24-ാം മിനുറ്റില്‍ നെരോക്ക എഫ് സിക്കായി ഫെലിക്സ് ചിദി ഗോള്‍ ആദ്യ നേടി. 

ആദ്യ പകുതിക്ക് തൊട്ട് മുമ്പ് 43-ാം മിനുറ്റില്‍ പ്രീതം സിംഗ് നെരോക്കയുടെ രണ്ടാം ഗോള്‍ കുറിച്ചു. പിന്നാലെ ഗോകുലം എഫ്സി ഷിനുവിനെയും മൂറ്റേയും പിന്‍വലിച്ച് സാലയെയും ഗുലോമെയുമിറയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ അധിക സമയത്ത് റൊണാള്‍ഡ് സിംഗ് ഹെഡറിലൂടെ ഗോള്‍ നേടി നെരോക്കയുടെ പട്ടിക പൂര്‍ത്തിയാക്കി. മത്സരം വീക്ഷിക്കാന്‍ 8000ത്തിലധികം കാണികള്‍ സ്റ്റേഡിയത്തിലെത്തി. 
 

Follow Us:
Download App:
  • android
  • ios