Asianet News MalayalamAsianet News Malayalam

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം; ആഫ്രിക്കന്‍ ശക്തികളെ അഞ്ച് ഗോളിന് തുരത്തി

ലോക റാങ്കിംഗില്‍ അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് മുന്നില്‍ പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും ചെയ്യാനായില്ല. കളം നിറഞ്ഞുകളിച്ച ടീം വീണ്ടുമൊരു ലോകകപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മുന്നേറുന്നത്

india beat south africa in first match world cup hockey 2018
Author
Bhubaneswar, First Published Nov 28, 2018, 8:55 PM IST

ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏകപക്ഷിയമായ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചു. ഇരട്ടഗോളുകളുമായി സിമ്രൻജീത് സിംഗാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 43, 46 മിനിറ്റുകളിലായിരുന്നു സിമ്രൻജീതിന്റെ ഗോളുകൾ. മൻദീപ് സിങ് (9), ആകാശ്ദീപ് സിങ് (12), ലളിത് ഉപാധ്യായ (45) എന്നിവരും ഇന്ത്യക്ക് വേണ്ടി വലകുലുക്കി.

ഗോൾവലയ്ക്ക മുന്നില്‍ മികച്ച പ്രകടനവുമായി മലയാളി താരം പി ആർ ശ്രീജേഷും കയ്യടി നേടി. മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പി ആര്‍ ശ്രീജേഷാണ് ഏക മലയാളി സാന്നിധ്യം. 

ലോക റാങ്കിംഗില്‍ അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് മുന്നില്‍ പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും ചെയ്യാനായില്ല. കളം നിറഞ്ഞുകളിച്ച ടീം വീണ്ടുമൊരു ലോകകപ്പ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മുന്നേറുന്നത്.

ഉദ്ഘാടന മൽസരത്തിൽ കരുത്തരായ ബൽജിയം കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തിരുന്നു. ഞായറാഴ്ച കരുത്തരായ ബൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.

Follow Us:
Download App:
  • android
  • ios