Asianet News MalayalamAsianet News Malayalam

രോഹിത് മടങ്ങി; ഓസീസിനെതിരെ പിടിവിടാതെ രാഹുല്‍- കോലി സഖ്യം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ (5)യുടെ വിക്കറ്റാണ് നഷ്ടമായത്. ഏഴോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59  റണ്‍സെടുത്തിട്ടുണ്ട്.

India lost Rohit Sharma but KL Rahul and Kohli leading from the front
Author
Visakhapatnam, First Published Feb 24, 2019, 7:31 PM IST

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ (5)യുടെ വിക്കറ്റാണ് നഷ്ടമായത്. ഏഴോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59  റണ്‍സെടുത്തിട്ടുണ്ട്. കെ.എല്‍ രാഹുല്‍ (33), ക്യാപ്റ്റന്‍ വിരാട് കോലി (19) എന്നിവരാണ് ക്രീസില്‍. യുവതാരം മായങ്ക് മര്‍കണ്ഡേയയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയെ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ രോഹിത് പുറത്താവുകയായിരുന്നു. ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. എന്നാല്‍ രാഹുല്‍- കോലി സഖ്യം അധികം നഷ്ടങ്ങളില്ലാതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ഇരുവരും ഇതുവരെ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ശിഖവര്‍ ധവാന് പകരമാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിജയ് ശങ്കറിന് പകരം മര്‍കണ്ഡേയും ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും ടീമില്‍ ഇടം നേടി. ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മായങ്ക് മര്‍കണ്ഡേ, ജസ്പ്രീത് ബുംറ.

Follow Us:
Download App:
  • android
  • ios