Asianet News MalayalamAsianet News Malayalam

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന 16 മുതല്‍

India newzeland T20 online ticket sale bgins from 16th october
Author
First Published Oct 12, 2017, 7:54 PM IST

തിരുവനന്തപുരം: മുപ്പത് വ‌ര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തുന്ന രാജ്യാന്തര മല്‍സരത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് അനന്തപുരി. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും.www.federalbank.co.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 16 മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 700 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ഏഴാം തീയതി വൈകിട്ട് ഏഴിനാണ് മത്സരം. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. നവംബര്‍ അഞ്ചിന് ടീമുകള്‍ തിരുവനന്തപുരത്തെത്തും.

അപ്പര്‍ ലെവല്‍ ടിക്കറ്റുകള്‍ക്ക് 700 രൂപ, ലോവര്‍ ലെവല്‍ ടിക്കറ്റുകള്‍ക്ക് ആയിരം പ്രീമിയം ടിക്കറ്റുകള്‍ക്ക് രണ്ടായിരം എന്നിങ്ങനെയാണ് നിരക്ക്. അയ്യായിരം  വിദ്യാര്‍ത്ഥകള്‍ക്ക് മുന്നൂറ്റമ്പത് രൂപ നിരക്കില്‍ അപ്പര്‍ ലെവല്‍ ടിക്കറ്റുകള്‍ നല്‍കും. ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്ക് പുറമേ നവംബര്‍ 30 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത്തൊന്നു ശാഖകള്‍ വഴിയും ടിക്കറ്റുകള്‍  ലഭ്യമാകും.

Follow Us:
Download App:
  • android
  • ios