Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് മേല്‍ക്കൈ; ദക്ഷിണാഫ്രിക്ക പൊരുതുന്നു

india south africa 1st odi
Author
First Published Feb 1, 2018, 5:27 PM IST

ഡര്‍ബന്‍: അമിത പേസും ബൗണ്‍സുമില്ലാത്ത ഡര്‍ബന്‍ പിച്ചില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ വട്ടംകറക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 33 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 149 റണ്‍സെന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസും(64) മൂന്ന് റണ്‍സുമായി ഓള്‍റൗണ്ടര്‍ ക്രിസ് മോറിസുമാണ് ക്രീസില്‍.

ഓപ്പണര്‍ ഹാഷിം അംലയെ പുറത്താക്കി പേസര്‍ ഭൂംമ്രയാണ് കൂട്ടക്കുരുതിക്ക് തുടക്കമിട്ടത്. പിന്നീട് ഡുപ്ലസിയെ കൂട്ടുപിടിച്ച് പ്രതിരോധത്തിന് ക്വിന്‍റണ്‍ ഡി കോക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ടീം സ്കോര്‍ 83ല്‍ നില്‍ക്കേ ഡി കോക്കിനെയും(34) 103ല്‍ നില്‍ക്കേ എയ്ഡന്‍ മക്രാമിനെയും(9) പറഞ്ഞയച്ച് ചഹല്‍ ആഞ്ഞടിച്ചു. പിന്നാലെ 12 റണ്‍സെടുത്ത ഡുമിനി കുല്‍ദീപിന്‍റെ പന്തില്‍ ബൗള്‍ഡായി. 

എന്നാല്‍ വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരിക്കേ നായകന്‍ ഫാഫ് ഡുപ്ലസി 54 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി തികച്ചു. അതേസമയം മില്ലര്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് കുല്‍ദീപിന്‍റെ പന്തില്‍ കോലിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 134 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios