Asianet News MalayalamAsianet News Malayalam

പ്രേമദാസയില്‍ മഴമാറി; ലങ്കയ്ക്ക് ബാറ്റിംഗ്

  • പന്തിന് പകരം ലോകേഷ് രാഹുല്‍ ടീമില്‍

india sri lanka t20 lanka live

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20യില്‍ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിന് പകരം ലോകേഷ് രാഹുലിനെ ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ നിരയില്‍ പരിക്കേറ്റ നായകന്‍ ചന്ദിമലിന് പകരം ലക്‌മലാണ് കളിക്കുന്നത്. 

മഴമൂലം ഒരു മണിക്കൂറിലധികം മത്സരം വൈകിയതിനാല്‍ മത്സരം 19 ഓവറുകള്‍ വീതമായി ചുരുക്കിയിട്ടുണ്ട്. നാല് ബൗളര്‍മാര്‍ക്ക് മാത്രമാണ് നാല് ഓവര്‍ വീതം പന്തെറിയാനാവുക. ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ ജയങ്ങള്‍ വീതം നേടി പോയന്റ് പട്ടികയില്‍ തുല്യത പാലിക്കുകയാണ്. 

ഇന്ത്യക്കെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച സ്കോര്‍ ഉയര്‍ത്തിയതിനാല്‍ ശ്രീലങ്കയ്ക്ക് നെറ്റ് റണ്‍റേറ്റില്‍ മുന്‍തൂക്കമുണ്ട്. ഇന്ന് ലങ്കക്കെതിരെ ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലാണ് മഴ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios