Asianet News MalayalamAsianet News Malayalam

ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ സ്വന്തമാക്കിയത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത അഭിമാനനേട്ടം

1877 മാര്‍ച്ച് 15ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു ഓസ്ട്രേലിയയുടെ ആദ്യ ജയം. 1951ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നൂറാം ജയം നേടിയ ഓസീസ് 1999ലാണ് 500-ാം വിജയം സ്വന്തമാക്കിയത്. ഏകദിനങ്ങളിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ടീമും ഓസ്ട്രേലിയ തന്നെയാണ്.

India vs Australia Ausies become first team to scale Mount 1000
Author
Sydney NSW, First Published Jan 12, 2019, 5:58 PM IST

സിഡ്നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിലൂടെ ഓസ്ട്രേലിയ സ്വന്തമാക്കിയത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ചരിത്രനേട്ടം. ഇന്ത്യക്കെതിരായ ജയത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ ആയിരം വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. 558 ഏകദിനങ്ങളും 384 ടെസ്റ്റും 58 ട്വന്റി-20 മത്സരങ്ങളും ജയിച്ചാണ് ഓസീസ് ആയിരം ജയം തികച്ചത്.

1877 മാര്‍ച്ച് 15ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു ഓസ്ട്രേലിയയുടെ ആദ്യ ജയം. 1951ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നൂറാം ജയം നേടിയ ഓസീസ് 1999ലാണ് 500-ാം വിജയം സ്വന്തമാക്കിയത്. ഏകദിനങ്ങളിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ടീമും ഓസ്ട്രേലിയ തന്നെയാണ്.

ഇംഗ്ലണ്ടിനെതിരെ ആണ് ഓസീസിന്റെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍. 509 കളികളില്‍ 234 തവണ ഇംഗ്ലണ്ടിനെ ഓസീസ് കീഴടക്കി. റിക്കി പോണ്ടിംഗാണ് ഓസീസിസിനായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍. 219 വിജയങ്ങളാണ് പോണ്ടിംഗിന്റെ പേരിലുള്ളത്. ആകെ ഓസീസിന്റെ 376 ജയങ്ങളില്‍ പോണ്ടിംഗ് പങ്കാളിയാകുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios