Asianet News MalayalamAsianet News Malayalam

ലോകകപ്പ്, ധോണിയുടെ വിടവാങ്ങല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; 2019 ഉം കോലിപ്പടക്ക് സംഭവബഹുലം

ജനുവരി മൂന്നിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം  ടെസ്റ്റിന് സിഡ്നിയില്‍ തുടക്കമാവുന്നതോടെയാണ് ഈ വര്‍ഷത്തെ കോലിപ്പടയോട്ടത്തിന് തുടക്കമാവുക.  ഈ വര്‍ഷം ആകെ ഒമ്പത്  ടെസ്റ്റും, 31 ഏകദിനങ്ങളും 17 ട്വന്റി- 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

 

Indian Cricket Team 2019 schedule
Author
Mumbai, First Published Jan 1, 2019, 3:09 PM IST

മുംബൈ: ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും, ഏകദിന, ട്വന്റി-20 റാങ്കിംഗുകളില്‍ രണ്ടാം സ്ഥാനത്തുമായി 2018നോട് വിടപറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 2019ഉം തിരക്കിന്റെ വര്‍ഷം തന്നെ. ഐസിസി ഏകദിന ലോകകപ്പിനൊപ്പം ധോണിയുടെ വിടവാങ്ങല്‍ മത്സരത്തിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കും. ജനുവരി മൂന്നിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം  ടെസ്റ്റിന് സിഡ്നിയില്‍ തുടക്കമാവുന്നതോടെയാണ് ഈ വര്‍ഷത്തെ കോലിപ്പടയോട്ടത്തിന് തുടക്കമാവുക.  ഈ വര്‍ഷം ആകെ ഒമ്പത്  ടെസ്റ്റും, 31 ഏകദിനങ്ങളും 17 ട്വന്റി- 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര

ജനുവരി 12; ഓസ്‌ട്രേലിയ-ഇന്ത്യ, ആദ്യ  ഏകദിനം, സിഡ്‌നി
ജനുവരി 12;  ഓസ്‌ട്രേലിയ-ഇന്ത്യ, രണ്ടാം ഏകദിനം, അഡ്‌ലെയ്ഡ്
ജനുവരി 18; ഓസ്‌ട്രേലിയ-ഇന്ത്യ, മെല്‍ബേണ്‍

ന്യൂസിലന്‍ഡ് പര്യടനം

ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡിലേക്കാണ് കോലിയുടേയും സംഘത്തിന്റേയും യാത്ര. അഞ്ച് ഏകദിനങ്ങളും, മൂന്ന് ട്വന്റി20യുമാണ് ന്യൂസിലന്‍ഡില്‍ കളിക്കുക.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ മത്സരക്രമം

ജനുവരി 23; ആദ്യ ഏകദിനം, നേപ്പിയര്‍
ജനുവരി 26; രണ്ടാം ഏകദിനം, ബേ ഓവല്‍
ജനുവരി 28; മൂന്നാം ഏകദിനം, ബേ ഓവല്‍
ജനുവരി 31; നാലാം ഏകദിനം ഹാമില്‍ട്ടന്‍
ഫെബ്രുവരി 3; അഞ്ചാം ഏകദിനം,  വെല്ലിംഗ്ടണ്‍

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയുടെ മത്സരക്രമം

ഫെബ്രുവരി 6;  ആദ്യ ട്വന്റി-20, വെസ്റ്റ്പാക് സ്റ്റേഡിയം,
ഫെബ്രുവരി 8; രണ്ടാം ട്വന്റി-20, ഈഡന്‍ പാര്‍ക്ക്
ഫെബ്രുവരി 10; മൂന്നാം ട്വന്റി-20 ഹാമില്‍ട്ടന്‍

കണക്കുതീര്‍ക്കാന്‍ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക്

ഇന്ത്യന്‍ സംഘത്തെ പിന്നെ നാട്ടില്‍ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. അഞ്ച് ഏകദിനവും,  രണ്ട് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര

ഫെബ്രുവരി 24;  മൊഹാലി

ഫെബ്രവരി 27;  ഹൈദരാബാദ്

മാര്‍ച്ച് രണ്ട്; നാഗ്പൂര്‍

മാര്‍ച്ച് 5; ഡല്‍ഹി

മാര്‍ച്ച് 8; റാഞ്ചി

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര

മാര്‍ച്ച് 10;  ബംഗളൂരു

മാര്‍ച്ച് 13; രണ്ടാം ട്വന്റി20, വിശാഖപട്ടണം

സിംബാബ്‌വെ ഇന്ത്യയിലേക്ക്

15 വര്‍ഷത്തിന് ശേഷം സിംബാബ്‌വെ ഇന്ത്യന്‍ പര്യടനത്തിനായി എത്തും. ഒരു ടെസ്റ്റും, മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഈ പരമ്പരയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏകദിന ലോകകപ്പ് 2019

മെയ് 30 മുതല്‍ ഇംഗ്ലണ്ടിലാണ് ഇത്തവണ ലോകകപ്പ്.  പതിവില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞന്‍മാരെയെല്ലാം ഒഴിവാക്കി ഒന്‍പത് ടീമുകളാണ് ലോക കിരീടത്തിനായി ഇത്തവണ കളത്തിലിറങ്ങുക. ലീഗ് ഘട്ടത്തില്‍ ഒമ്പത് ടീമുകളും പരസ്പരം മത്സരിക്കണം. ജൂലൈ 14ന് ആണ് ഫൈനല്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക്

2021 വരെ നീളുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ വിന്‍ഡീസില്‍ കളിക്കും. ലോക കപ്പിന് പിന്നാലെയാണ് ഇത്. എന്നാല്‍ ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക്

ഓഗസ്റ്റിലെ വിന്‍ഡീസ് പര്യടനം കഴിയുന്നതോടെ ഒരു മാസത്തെ ഇടവേള താരങ്ങള്‍ക്ക് ലഭിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയോടെയാകും പിന്നെയുള്ള കളി.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഇതും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ശേഷം നവംബറില്‍ ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ട് ടെസ്റ്റും, മൂന്ന് ട്വന്റി20യുമാണ് പരമ്പരയിലുള്ളത്. അതോടെ ഇന്ത്യയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് മത്സരങ്ങള്‍ അവസാനിക്കും.

വിന്‍ഡീസ് ഇന്ത്യയിലേക്ക്

വിന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്ന മൂന്ന് ഏകദിനങ്ങളുടേയും മൂന്ന് ട്വന്റി20യുടേയും പരമ്പര അവസാനിക്കുന്നതോടെ ഈ വര്‍ഷത്തെ ഇന്ത്യയുടെ മത്സരങ്ങള്‍ തീരും. ഈ വര്‍ഷം 98 മത്സര ദിനങ്ങളാവും ഇന്ത്യയ്ക്കുള്ളത്.

Follow Us:
Download App:
  • android
  • ios