Asianet News MalayalamAsianet News Malayalam

ഹോങ് കോങ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

  • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ജയത്തുടക്കം തേടി ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ കെ. ശ്രീകാന്ത്, ഹോങ്കോംഗിന്റെ വോങ് വിങ് കിയെയും, എച്ച്.എസ് പ്രണോയ് ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോന്‍സണെയും നേരിടും.
Indian players will start today in Hong Kong open
Author
Hong Kong, First Published Nov 14, 2018, 10:38 AM IST

വിക്‌റ്റോറിയ: ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ജയത്തുടക്കം തേടി ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ കെ. ശ്രീകാന്ത്, ഹോങ്കോംഗിന്റെ വോങ് വിങ് കിയെയും, എച്ച്.എസ് പ്രണോയ് ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോന്‍സണെയും നേരിടും. ശ്രീകാന്തും പ്രണോയിയും രണ്ടാം റൗണ്ടില്‍ നേര്‍ക്കുനേര്‍ വരുന്ന രീതിയിലാണ് മത്സരക്രമം.

സ്വിസ് ഓപ്പണ്‍ ചാംമ്പ്യന്‍ സമീര്‍ വര്‍മ്മയും ഇന്നിറങ്ങും. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യറൗണ്ടില്‍ തായ്ലന്‍ഡിന്റെ നിച്ചാവോന്‍ ജിന്‍ഡാപോല്‍ ആണ് സിന്ധുവിന്റെ എതിരാളി. 

രണ്ടാം സീഡായ ജാപ്പനീസ് താരം അകാനി യാമാഗുച്ചിയെ സൈന നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍.

Follow Us:
Download App:
  • android
  • ios