Asianet News MalayalamAsianet News Malayalam

പഞ്ചാബ് കിംഗ്സ് ഇലവനെ ആര്‍. അശ്വിന്‍ നയിക്കും

IPL 2018 Kings XI Punjab stars excited to play under R Ashwin
Author
First Published Feb 26, 2018, 5:54 PM IST

ദില്ലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവനെ ആര്‍. അശ്വിന്‍ നയിക്കും. 2009 മുതല്‍ 2015വരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന അശ്വിന്‍ 2016,17 വര്‍ഷങ്ങളില്‍ പൂനെ സൂപ്പര്‍ ജെയ്ന്‍റ്സിന് വേണ്ടിയാണ് കളിച്ചത്. ഈ വര്‍ഷം 7.60 കോടി രൂപയ്ക്കാണ് അശ്വിനെ പഞ്ചാബ് വാങ്ങിയത്.

അശ്വിന്‍റെ ഐപിഎല്ലിലെ സുധീര്‍ഘമായ അനുഭവവും, തന്ത്രങ്ങള്‍ മെനയാനുള്ള കഴിവും പഞ്ചാബിനെ നയിക്കാന്‍ ഉതകും, ഐപിഎല്‍ കിരീടം നേടിയ ടീമിന്‍റെ ഭാഗമായിട്ടുള്ള വ്യക്തിയാണ് അശ്വിന്‍. അദ്ദേഹം തന്‍റെ പുതിയ ടീമിലൂടെ മൂന്നാം ഐപിഎല്‍ കിരീടം നേടുമെന്നാണ് പ്രതീക്ഷ. പഞ്ചാബ് ടീം വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

ആദ്യമായാണ് അശ്വിന്‍ ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്നത്. നേരത്തെ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അശ്വിന്‍ ടീമിനെ നയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios