Asianet News MalayalamAsianet News Malayalam

സിക്‌സടിക്കാന്‍ ഒരു കൈ തന്നെ ധാരാളം; അത്ഭുതപ്പെടുത്തി റിഷഭ് പന്ത്- വീഡിയോ

  • കാണാം പന്തിന്‍റെ ഒറ്റകൈയന്‍ സിക്‌സ്
ipl2018 watch rishab pant one hand six
Author
First Published May 20, 2018, 5:43 PM IST

ദില്ലി: ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ് ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ ഇടംകൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് വെടിക്കെട്ട് വീരനായ പന്ത് കാഴ്ച്ചവെക്കുന്നത്. ഗ്രൗണ്ടിന്‍റെ നാലുപാടും പന്തടിക്കാനുള്ള കഴിവുകൊണ്ട് ഇന്ത്യയു‍ടെ 'മിസ്റ്റര്‍ 360' എന്ന പേര് ഇതിനകം താരത്തിന് ലഭിച്ചുകഴിഞ്ഞു.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും പതിവ് വെടിക്കെട്ട് തുടരുകയായിരുന്നു ഈ യുവതാരം. മത്സരത്തില്‍ 44 പന്തില്‍ 64 റണ്‍സ് പന്ത് അടിച്ചുകൂട്ടി. നാല് വീതം സിക്സുകളും ബൗണ്ടറികളും ഇതിനിടെ പന്ത് പറത്തി. എന്നാല്‍ ഒറ്റക്കൈ കൊണ്ടുള്ള കൂറ്റന്‍ സിക്സുകളായിരുന്നു മത്സരത്തില്‍ പന്തിന്‍റെ സ്‌പെഷല്‍. മുസ്‌താഫിസര്‍ എറിഞ്ഞ 15-ാം ഓവറിലെ രണ്ടാം പന്തില്‍ പിറന്ന അത്തരമൊരു ഒറ്റകൈയന്‍ സിക്‌സ് കാണാം. 
പന്തിന്‍റെ ഒറ്റകൈയന്‍ സിക്സ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക...

Follow Us:
Download App:
  • android
  • ios