Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്സിലേക്കില്ല അത്ഭുത ഗോളി; പ്രിയം വിദേശ ക്ലബുകള്‍

isl 2017 india u17 hero dheeraj singh reject indian offers
Author
First Published Dec 18, 2017, 9:39 PM IST

ദില്ലി: അണ്ടര്‍ 17 ലോകകപ്പ് ഹീറോയായ ഗോള്‍കീപ്പര്‍ ധീരജ് സിംഗ് ഇന്ത്യന്‍ ക്ലബുകളിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ വഴങ്ങിയപ്പോള്‍ ധീരജ് നടത്തിയ 16 സേവുകള്‍ കളിപ്രേമികളുടെ കയ്യടി നേടിയിരുന്നു. പിന്നാലെ യൂറോപ്യന്‍ ക്ലബ്ബുകളും ഐഎസ്എല്‍-ഐലിഗ് ക്ലബുകളും ധീരജിനെ നോട്ടമിട്ടു. കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ടീമുകള്‍ മുന്നോട്ട് വെച്ച ഓഫറുകള്‍ നിഷേധിച്ച് വിദേശ ക്ലബില്‍ ചേക്കേറാന്‍ ധീരജ് തീരുമാനിച്ചു.

isl 2017 india u17 hero dheeraj singh reject indian offers

ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാക്, ഗലാറ്റസറേ തുടങ്ങിയ മുന്‍നിര വിദേശ ക്ലബുകള്‍ ധീരജിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ദീര്‍ഘകാല കരാറില്ലാത്ത താരം ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ വിദേശത്തേക്ക് ചേക്കാറാനാണ് ശ്രമം. നിലവില്‍ ഐലീഗ് ക്ലബായ ഇന്ത്യന്‍ ആരോസുമായുള്ള കരാര്‍ താരം പുതുക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുള്ള കൗമാര താരങ്ങളിലൊരാളാണ് ധീരജ് സിംഗ്.

isl 2017 india u17 hero dheeraj singh reject indian offers
 

Follow Us:
Download App:
  • android
  • ios