Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേ‌ഴ്സ് രണ്ടുംകല്‍പിച്ച്; നര്‍സാരിയും ടീമില്‍

  • യുവ മുന്നേറ്റതാരം ഹാളിചരണ്‍ നര്‍സാരിയെ മഞ്ഞപ്പട ടീമിലെത്തിച്ചു
isl kerala blasters signed halicharan narzary

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ തോല്‍വിക്ക് അടുത്ത സീസണില്‍ കടംവീട്ടാന്‍ വീട്ടാന്‍ കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പര്‍ കപ്പ് മുന്നില്‍ നില്‍ക്കേ മികച്ച താരങ്ങളെ ടീമിലെത്തിച്ച് അടുത്ത സീസണിന് മുമ്പ് ടീമിനെ ശക്തിപ്പെടുത്താനാണ് മഞ്ഞപ്പടയുടെ ശ്രമം. പരിശീലകന്‍ ഡേവിഡ് ജെയിംസുമായും പ്രതിരോധ താരം ലാല്‍റുവാത്താരയുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയ ബ്ലാസ്റ്റേഴ്സ് മറ്റൊരു യുവ താരത്തെ കൂടി ടീമിലെത്തിച്ചു.

ഇന്ത്യന്‍ മുന്നേറ്റതാരം ഹാളിചരണ്‍ നര്‍സാരിയെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കോട്ടയിലെത്തിച്ചത്. ഐഎസ്എല്‍ നാലാം സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി ജഴ്‌സിയണിഞ്ഞ നര്‍സാരി 10 മത്സരങ്ങള്‍ കളിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട് ആസാമില്‍ നിന്നുള്ള ഈ 23കാരന്‍. ഫുട്ബോള്‍ വെബ് സൈറ്റായ ഗോള്‍ ഡോട് കോമാണ് നര്‍സാരിയുമായുള്ള കരാര്‍ വിവരം പുറത്തുവിട്ടത്. 
 

Follow Us:
Download App:
  • android
  • ios