Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍; ഡല്‍ഹിയെ പൂട്ടി കോപ്പാലാശാന്‍റെ കുട്ടികള്‍

isl2017 jamshedpur fc beat delhi dynamos
Author
First Published Jan 21, 2018, 7:46 PM IST

ദില്ലി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് മിന്നും ജയം. ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കോപ്പലാശാന്‍റെ ശിഷ്യര്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ഡല്‍ഹി മുന്നിലെത്തിയെങ്കിലും കളിതീരാന്‍ മിനുറ്റുകള്‍ ശേഷിക്കേ ജെംഷഡ്പൂര്‍ വിജയമുറപ്പിക്കുകയായിരുന്നു. 

ജെംഷഡ്പൂരിനായി ജോസ് ലൂയിസ്(29), യമ്‌നം രാജു(54), മാത്യൂസ് ഗോണ്‍കാല്‍വസ്(86) എന്നിവര്‍ ഗോള്‍ കണ്ടെത്തി. 20, 22 മിനുറ്റുകളിലായി കാലുവിലൂടെയായിരുന്നു ഡല്‍ഹിയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ രണ്ട് മിനുറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ വലകുലുക്കി കാലു ജെംഷഡ്പൂരിനെ വിറപ്പിച്ചു. എന്നാല്‍ 29-ാം മിനുറ്റില്‍ ലൂയിസിലൂടെ ജെംഷഡ്പൂര്‍  ഗോള്‍ മടക്കിയപ്പോള്‍ ആദ്യ പകുതി 1-2 എന്ന സ്കോറില്‍ പിരിഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഡല്‍ഹിയെ വരിഞ്ഞുമുറുക്കുന്ന ജെംഷഡ്പൂര്‍ പ്രതിരോധത്തിനെയാണ് കണ്ടത്. അതിനിടെ 54-ാം മിനുറ്റില്‍ രാജുവിലൂടെ ജെംഷഡ്പൂര്‍ സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച അവസരത്തില്‍ അവസാന മിനുറ്റുകളില്‍ വിജയഗോള്‍ നേടി മാത്യൂസ് ജെംഷഡ്പൂരിന്‍റെ വിജയമുറപ്പിക്കുകയായിരുന്നു. ജെംഷഡ്പൂര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തും ഡല്‍ഹി അവസാനക്കാരുമാണ്.

Follow Us:
Download App:
  • android
  • ios