Asianet News MalayalamAsianet News Malayalam

കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്‌സി പോരാട്ടത്തിന് തുടക്കം

isl2017 kerala blasters mumbai city fc match
Author
First Published Jan 14, 2018, 7:40 PM IST

മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്‌സി മത്സരത്തിന് തുടക്കം. ബ്ലാസ്റ്റേഴ്സ് നിരയില്‍ സി.കെ വിനീതും ദിമിത്താര്‍ ബെര്‍ബറ്റോവും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് വിനീത് ആദ്യ ഇലവനില്‍ ഇടം നേടാതെ പോകുന്നത്. ഗോള്‍കീപ്പറായി സുബാശിഷ് റോയിയെ നിലനിര്‍ത്തിയപ്പോള്‍ മലയാളി താരം റിനോ ആന്‍റോയെ ആദ്യ ഇലവനിലുള്‍പ്പെടുത്തി. ഹ്യൂം-കിസിറ്റോ-സിഫ്‌നോസ് ത്രിമൂര്‍ത്തികളാണ് മഞ്ഞപ്പടയുടെ ആക്രമണം നയിക്കുക. 

അതേസമയം മുംബൈ നിരയില്‍ പരിക്കേറ്റ കോംങ്ജിയും മഞ്ഞക്കാര്‍ഡ് കണ്ട സെഹാനാജ് സിംഗും കളിക്കുന്നില്ല. കഴിഞ്ഞ എവേ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട കളിക്കാനിറങ്ങുന്നത്. ഡൽഹിക്കെതിരെ ഹാട്രിക്ക് നേടിയ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷകള്‍. ഒന്‍പത് കളിയിൽ 14 പോയിന്‍റുമായി മുംബൈ അഞ്ചാമതും 11 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്. 

അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെ ഹ്യൂമിന്‍റെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. സീസണില്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.

പ്ലെയിംഗ് ഇലവന്‍

സുബാശിഷ് റോയി, ലാല്‍റുത്താര, വെസ് ബ്രൗണ്‍, ജാക്കിചന്ദ് സിംഗ്, കിസിറ്റോ കെസിറോണ്‍, റിനോ ആന്‍റോ, മിലന്‍ സിംഗ്, ഇയാന്‍ ഹ്യൂം, മാര്‍ക് സി‌ഫ്നോസ്, സന്ദേശ് ജിംങ്കാന്‍, കറേജ് പെക്കുസണ്‍

 

Follow Us:
Download App:
  • android
  • ios