Asianet News MalayalamAsianet News Malayalam

പരിമിതികളെ മറികടന്ന് ജെനിത്ത് കേരളത്തെ നയിച്ചത് വിജയത്തിന്റെ നെറുകയിലേക്ക്

പരിമിതിക്കുള്ളില്‍ പകച്ചുനില്‍ക്കാതെ കേരളത്തെ വിജയത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് മൂന്നാര്‍ ഡെയര്‍ സ്‌കൂളിലെ ജെനിത്ത് കുമാര്‍. ഭിന്ന ശേഷിക്കാര്‍ക്കായി നടന്ന സ്പെഷ്യല്‍ ഹോക്കി ടൂര്‍ണമെന്റില്‍ ടീം കേരളത്തെ നയിച്ചത് തോട്ടം തൊഴിലാളികളായ രാജ്-ഭാഗ്യമേരി ദമ്പതികളുടെ മകന്‍ ജെനിത്ത് കുമാറായിരുന്നു.

Janeeth led  Kerala the way to victory over the limit
Author
Idukki, First Published Nov 28, 2018, 7:29 AM IST

ഇടുക്കി: പരിമിതിക്കുള്ളില്‍ പകച്ചുനില്‍ക്കാതെ കേരളത്തെ വിജയത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് മൂന്നാര്‍ ഡെയര്‍ സ്‌കൂളിലെ ജെനിത്ത് കുമാര്‍. ഭിന്ന ശേഷിക്കാര്‍ക്കായി നടന്ന സ്പെഷ്യല്‍ ഹോക്കി ടൂര്‍ണമെന്റില്‍ ടീം കേരളത്തെ നയിച്ചത് തോട്ടം തൊഴിലാളികളായ രാജ്-ഭാഗ്യമേരി ദമ്പതികളുടെ മകന്‍ ജെനിത്ത് കുമാറായിരുന്നു. നവംമ്പര്‍ 19-ന് പഞ്ചാമ്പിലെ പാട്യാലയിലായിരുന്നു മത്സരങ്ങള്‍. 

21 ടീമുകള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍ തെലുങ്കാന, മണിപ്പൂര്‍, ഝാര്‍ഖണ്ഡ് എന്നിവരായിരുന്നു. ഇതില്‍ ഫൈനലില്‍ ഝാര്‍ഖണ്ഡിനെതിരെ കേരളം 8 ഗോളുകള്‍ അടിച്ചുകൂട്ടി. ടീം ക്യാപ്റ്റന്‍ കൂടിയായ ജെനിത്ത് കുമാര്‍ മൂന്ന് ഗോളുകളാണ് അടിച്ചത്. ഇതാണ് ടീമിനെ വിജത്തിലെത്തിച്ചത്. 2001 ലാണ് ടാറ്റ കമ്പനിയുടെ ഡെയര്‍ സ്‌കൂള്‍ (സ്യഷ്ടി)യില്‍ ജെനിത്ത് എത്തുന്നത്. 

കുറുവുകള്‍ വകവെക്കാതെ അവന്‍ പഠനത്തോടൊപ്പം തന്റെ കഴിവുകള്‍ വികസിപ്പിച്ചുതുടങ്ങി. 2017-ല്‍ തലസ്ഥാനത്ത് നടന്ന 100, 200 മീറ്റര്‍ മത്സരങ്ങള്‍, റിലേ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ജെനിത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ മാനേജര്‍ സന്ധ്യവേണുഗോപാല്‍, സ്പോട്സ് ടീച്ചര്‍ വിജയലക്ഷ്മി എന്നിവര്‍ പ്രത്യേക പരിശീലനവും നല്‍കി. 2015-ല്‍ അടിമാലിയില്‍ നടന്ന സ്‌പെഷ്യല്‍ ഹോക്കി ടൂര്‍ലമെന്റില്‍ ജില്ലയിലേക്കും 2018 നവംമ്പറില്‍ കേരള ടീമിലേക്കും ജെനിത്ത് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

മികച്ചലവിജയം നേടിയ ടീം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗോള്‍ഡ് മെഡലും ലഭിച്ചു. പഠനം പൂര്‍ത്തിയാക്കിയ ജെനിത്ത് സ്‌കൂളിലെ അതുല്യ വിഭാഗത്തിലാണ് ജോലിചെയ്യുന്നത്. കുട്ടികള്‍ക്കുള്ള ബുക്കുകള്‍, മറ്റ് അനുബന്ധ ജോലികളാണ് അതുല്യയില്‍ നടക്കുന്നത്. ജെനിത്തിനെ ദേശീയ ടീമില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹോക്കിയില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും സന്ധ്യവേണുഗോപാല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios