Asianet News MalayalamAsianet News Malayalam

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം; സിന്ധുവും സൈനയും പുറത്ത്

Japan open sindhu saina out
Author
First Published Sep 21, 2017, 7:13 PM IST

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. പി വി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടില്‍ പുറത്തായി. ജപ്പാന്‍താരം  നൊസോമി ഒകുഹാരയാണ് സിന്ധുവിനെ  തോല്‍പിച്ചത്. സ്കോര്‍  21-18, 21-8.

നാലു ദിവസം മുന്‍പ് കൊറിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്ധുവിനോടേറ്റ തോല്‍വിക്കുള്ള ഒകുഹാരയുടെ പകരംവീട്ടല്‍ കൂടിയായി ഈ ജയം. സൈന നേവാളിനെ ,കരോലിന മാരിനാണ് തോല്‍പിച്ചത്. സ്കോര്‍ 21-16 21-13. ഇതോടെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

പുരുഷ വിഭാഗത്തില്‍ മലയാളിതാരം എച്ച് എസ് പ്രണോയിയും കെ. ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രണോയ് ചൈനീസ് തായ്പേയിയുടെ ഹു ജെന്‍
ഹാവോയെ തോല്‍പിച്ചു. സ്കോര്‍ 21-16, 23-21. ക്വാര്‍ട്ടറില്‍ ചൈനയുടെ ഷീ യുഖി ആണ് പ്രണോയിയുടെ എതിരാളി. ശ്രീകാന്ത് ഹോങ്കോംഗിന്റെ ഹു യുന്നിനെയാണ് തോല്‍പിച്ചത്. സ്കോര്‍ 21-12, 21-11.

 

Follow Us:
Download App:
  • android
  • ios