Asianet News MalayalamAsianet News Malayalam

ഓസീസിനും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഈ മാസം 12നാണ് ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതിനുശേഷം ന്യൂസിലന്‍ഡിലേക്ക് പോകുന്ന ഇന്ത്യ അവിടെ അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്ന പരമ്പരയിലും കളിക്കും.

Jasprit Bumrah rested for ODI series against Australia and NZ tour
Author
Sydney NSW, First Published Jan 8, 2019, 11:31 AM IST

സിഡ്നി: ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരക്കും ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയില്‍ കളിച്ച ജസ്പ്രീത് ബൂംമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് സിറാജ് ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലെത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമില്‍ പേസ് ബൗളര്‍ സിദ്ധാര്‍ഥ് കൗളും ഇടം നേടി.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കു മുന്പ് ബൂംമ്രക്ക് മതിയായ വിശ്രമം അനുവദിക്കേണ്ടതിനാലാണ് ന്യൂസിലന്‍ഡിനും ഓസീസിനുമെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് സെലക്ടര്‍മാര്‍ പറഞ്ഞു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു ടെസ്റ്റുകളിലായി 157.1 ഓവര്‍ എറിഞ്ഞ ബൂംമ്ര 21 വിക്കറ്റെടുത്തിരുന്നു.

ഈ മാസം 12നാണ് ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. ഇതിനുശേഷം ന്യൂസിലന്‍ഡിലേക്ക് പോകുന്ന ഇന്ത്യ അവിടെ അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്ന പരമ്പരയിലും കളിക്കും.

ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ,  കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍

Follow Us:
Download App:
  • android
  • ios