Asianet News MalayalamAsianet News Malayalam

ദിയോദര്‍ ട്രോഫി: കാര്‍ത്തിക്, ശ്രേയസ്, രഹാനെ നയിക്കും

  • വിജയ് ഹസാരെ ട്രോഫി ഫൈനല്‍ നടക്കാനിരിക്കെ ദിയോദാര്‍ ട്രോഫിക്കുള്ള ഇന്ത്യ എ, ബി, സി ടീമുകളെ പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, അജിന്‍ക്യാ രഹാനെ എന്നിവരെ മൂന്ന് ടീമുകളുടെ ക്യാപ്റ്റന്മാരായി നിയമിച്ചു. ഒക്‌റ്റോബര്‍ 23നാണ് മത്സരങ്ങള്‍ ആരംഭിക്കുക.
karthik, sreyas and rahane will lead three teams in deodhar trophy
Author
Mumbai, First Published Oct 18, 2018, 8:10 PM IST

മുംബൈ: വിജയ് ഹസാരെ ട്രോഫി ഫൈനല്‍ നടക്കാനിരിക്കെ ദിയോദാര്‍ ട്രോഫിക്കുള്ള ഇന്ത്യ എ, ബി, സി ടീമുകളെ പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക്, ശ്രേയസ് അയ്യര്‍, അജിന്‍ക്യാ രഹാനെ എന്നിവരെ മൂന്ന് ടീമുകളുടെ ക്യാപ്റ്റന്മാരായി നിയമിച്ചു. ഒക്‌റ്റോബര്‍ 23നാണ് മത്സരങ്ങള്‍ ആരംഭിക്കുക. വിജയ് ഹസാരെ ട്രോഫിയില്‍ മോശം ഫോമിലായിരുന്നു സഞ്ജു സാംസണെ ഒരു ടീമിലേക്കും പരിഗണിച്ചില്ല. കേരളാ ടീമില്‍ നിന്നുള്ള ആര്‍ക്കും ഒരു ടീമിലും ഇടം നേടാന്‍ സാധിച്ചില്ല.

പൃഥ്വി ഷാ, അങ്കിന്‍ ബാവ്‌നെ, കരുണ്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എ ടീമിനെയാണ് കാര്‍ത്തിക് നയിക്കുക. ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ മാറ്റിയിരുന്നു. മികച്ച പ്രകടനം നടത്തി ടീമിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് കാര്‍ത്തികിന്.

മായങ്ക് അഗര്‍വാളാണ് ബി ടീമിലെ ശ്രദ്ധേയ സാന്നിധ്യം. ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുക. ഹനുമ വിഹാരി, ദീപക് ചാഹര്‍, ഷഹ്ബാസ് നദീം എന്നിവരും ടീമിലുണ്ട്. സി ടീമിനെ നയിക്കുന്ന അജിന്‍ക്യ രഹാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഏകദിന ജേഴ്‌സി അണിഞ്ഞിട്ടില്ല. എ്ന്നാല്‍ ഒരു മിന്നില്‍ പ്രകടനം പുറത്തെടുത്താല്‍ രഹാനെയ്ക്കും ടീമില്‍ ഒരു സ്ഥാനം കാത്തുക്കിടപ്പുണ്ട്. പ്രത്യേകിച്ച് മധ്യനിര ഫോം ഔട്ടായ സ്ഥിതിക്ക്. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിലുണ്ട്.


ടീമുകള്‍...
ഇന്ത്യ എ: ദിനേശ് കാര്‍ത്തിക് (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), പൃഥ്വി ഷാ, അന്‍മോല്‍ പ്രീത് സിങ്, അഭിമന്യൂ ഈശ്വരന്‍, അങ്കിത് ബാവ്‌നെ, നിതീഷ് റാണ, കരുണ്‍ നായര്‍, ക്രുനാല്‍ പാണ്ഡ്യ, ആര്‍. അശ്വിന്‍, ശ്രേയസ് ഗോപാല്‍, എസ്. മുളനി, മുഹമ്മദ് സിറാജ്, ധവാല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് കൗള്‍. 

ഇന്ത്യ ബി: ശ്രയസ് അയ്യര്‍ (്ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋതുരാജ് ഗെയ്കവാദ്, പിഎസ് ചോപ്ര, ഹനുമാ വിഹാരി, മനോജ് തിവാരി, അങ്കുഷ് ബെയ്ന്‍സ് (വിക്കറ്റ് കീപ്പര്‍), രോഹിത് റായുഡു, കെ. ഗൗതം, മായങ്ക് മര്‍ഖണ്ഡേ, ഷഹബാസ് നദീം, ദീപ്ക ചാഹര്‍, വരുണ്‍ ആരോണ്‍, ജയ്‌ദേവ് ഉനദ്ഖഡ്.

ഇന്ത്യ സി: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അഭിനവ് മുകുന്ദ്, ശുഭ്മാന്‍ ഗില്‍, ആര്‍. സമര്‍ത്ഥ്, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, പപ്പു റോയ്, നവ്ദീപ് സൈനി, ആര്‍. ഗുര്‍ബാനി, ഉമര്‍ നാസിര്‍.

Follow Us:
Download App:
  • android
  • ios