Asianet News MalayalamAsianet News Malayalam

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്

KBFC Won north east match
Author
First Published Feb 17, 2018, 9:55 PM IST

ഗുവഹത്തി: അതിനിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഗോഹട്ടി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

ഈ ജയത്തോടെ പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള ഒരു കടമ്പ ബ്ലാസ്റ്റേഴ്‌സ് കടന്നിരിക്കുന്നു. ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി എന്നിവയുമായുള്ള മത്സരങ്ങളില്‍ ജയിക്കുകയും ജംഷഡ്പൂര്‍ എഫ്‌സിയുടെ പ്രകടനം അടിസ്ഥാനമാക്കിയുമാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് യോഗ്യത.

29ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിലാണ് വെസ് ബ്രൗണ്‍ കേരളത്തിന്‍റെ രക്ഷകനായത്. ഇരു ടീമുകള്‍ക്കും മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. ഇരു ടീമുകളുടെയും ഓരോ ഗോള്‍ശ്രമം ക്രോസ് ബാറില്‍ തട്ടില്‍ മടങ്ങി.

Follow Us:
Download App:
  • android
  • ios