Asianet News MalayalamAsianet News Malayalam

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും

എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സിന്‍റെ നില ഭദ്രമല്ല. ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും അവസാന നാലിലേക്ക് പ്രതീക്ഷ നീട്ടാൻ ജയം അനിവാര്യം. കൈപ്പിടിയിലായ മത്സരങ്ങൾ അവസാന നിമിഷം തുലയ്ക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നത്. 
 

kerala blasters vs chennai today match
Author
Chennai, First Published Nov 29, 2018, 7:12 AM IST

ചെന്നൈ: ഐഎസ്എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ് സിയും ഇന്ന് നേർക്കുനേർ. എട്ട് കളിയിൽ ഒറ്റ ജയത്തോടെ നാല് പോയിന്‍റ് മാത്രമുള്ള ചെന്നൈയിൻ ഒൻപതാം സ്ഥാനത്താണ്. ഇന്ന് തോറ്റാൽ നിലവിലെ ചാന്പ്യൻമാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.

എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സിന്‍റെ നിലയും അത്ര ഭദ്രമല്ല. ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും അവസാന നാലിലേക്ക് പ്രതീക്ഷ നീട്ടാൻ ജയം അനിവാര്യം. കൈപ്പിടിയിലായ മത്സരങ്ങൾ അവസാന നിമിഷം തുലയ്ക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നത്. 

നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ്, ഇഞ്ചുറിടൈമിൽ വഴങ്ങിയത് രണ്ടു ഗോളുകളാണ്. മൊത്തം പത്തുഗോളടിച്ച ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് ആകെ പന്ത്രണ്ട് ഗോളാണ്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളെ പരീക്ഷിക്കുന്ന ഡേവിഡ് ജയിംസിന്‍റെ തന്ത്രങ്ങളും ഫലം കാണുന്നില്ല. 

തുട‍ർച്ചയായി ജെജെ ലാൽപെഖുലയുടെ ഉന്നം പിഴയ്ക്കുന്നതാണ് ചെന്നൈയിന് വിനയാവുന്നത്. പത്തുഗോളടിച്ച ചെന്നൈയിൻ വഴങ്ങിയത് 16 ഗോൾ.
 

Follow Us:
Download App:
  • android
  • ios