Asianet News MalayalamAsianet News Malayalam

അടുത്ത ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണമെന്ന് വിരാട് കോലി

അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കണിക്കിലെടുത്താണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണമെന്ന കോലിയുടെ നിര്‍ദേശം.

Kohli proposes Rest fast bowlers in IPL
Author
Mumbai, First Published Nov 8, 2018, 2:26 PM IST

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അടുത്ത വർഷം മേയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കണിക്കിലെടുത്താണ് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണമെന്ന കോലിയുടെ നിര്‍ദേശം. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീം കാഴ്ചവച്ച ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി വിളിച്ചുചേർത്ത റിവ്യൂ യോഗത്തിലാണ് കോലിയും ടീം മാനേജ്മെന്റും ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.

എന്നാല്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഐപിഎല്‍ കളിക്കാമെന്നും കോലി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 29ന് തുടങ്ങുന്ന ഐപിഎല്‍ സീസണ്‍ മെയ് 19നാണ് അവസാനിക്കുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് 15 ദിവസത്തെ ഇടവേള മാത്രമാണ് കളിക്കാര്‍ക്ക് ലഭിക്കുക. എന്നാല്‍ കോലിയുടെ ആവശ്യത്തിന് ഫ്രാഞ്ചൈസികളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാനിടയില്ലെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബൂമ്രക്കും ഭുവനേശ്വര്‍ കുമാറിനും പൂര്‍ണ വിശ്രമം അനുവദിക്കണമെന്നാണ് കോലിയുടെ പ്രധാന ആവശ്യം.  ഐപിഎല്ലിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഈ താരങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബിസിസിഐ നികത്തണമെന്ന നിർദ്ദേശവും കോലി ഭരണസമിതിക്ക് മുമ്പാകെ മുന്നോട്ടുവച്ചിരുന്നു.

കോലി മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയോടും ഇടക്കാല ഭരണസിമിതി തലവന്‍ വിനോദ് റായ് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ മുംബൈ ഐപിഎല്‍ ഫൈനലിലെത്തിയാല്‍ ബൂമ്രയെ കളിപ്പിക്കാതിരിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു മുംബൈ നായകന്‍ കൂടിയായ രോഹിത്തിന്റെ അഭിപ്രായം.എന്നാല്‍, വൻതുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബുകൾ ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കാനിടയില്ലെന്നുതന്നെയാണ് സൂചനകള്‍. ഇടക്കാല ഭരണസമിതി അംഗങ്ങൾക്കു പുറമെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരും യോഗത്തിനുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios