Asianet News MalayalamAsianet News Malayalam

അത്ഭുതമായി വീണ്ടും മെസിയുടെ ഫ്രീ കിക്ക് ഗോള്‍

Lionel Messi rescues Barcelona again
Author
First Published Jan 29, 2018, 9:39 AM IST

ബാഴ്സലോണ: ബാഴ്സലോണയുടെ രക്ഷകനായി വീണ്ടും ലിയോണല്‍ മെസി. ഡിപോര്‍ട്ടീവോ ആല്‍വ്‌സിനെതിരായ മത്സരത്തില്‍ മെസിയുടെ അത്ഭുതഗോളില്‍ ബാഴ്സ ജയിച്ചുകയറി. സ്കോര്‍ 2-1. 23-ാം മിനിട്ടില്‍ ഗ്വിഡിറ്റിയുടെ ഗോളില്‍ മുന്നിലെത്തിയ ഡിപോര്‍ട്ടീവോയെ 72ാം മിനിട്ടില്‍ ലൂയി സുവാരസിന്റെ ഗോളില്‍ ബാഴ്സ സമനില പിടിച്ചു.

ഡിപോര്‍ട്ടീവോ ബാഴ്സയെ സമനിലയില്‍ തളയ്ക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് 84-ാം മിനിട്ടില്‍ ഉജ്ജ്വലമായൊരു ഫ്രീ കിക്ക് ഗോളിലൂടെ മെസി ബാഴ്സക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 11 പോയന്റിന്റെ ലീഡ് നേടാനും ബാഴ്സക്കായി.

Follow Us:
Download App:
  • android
  • ios