Asianet News MalayalamAsianet News Malayalam

ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ആഴ്‌സണലിനും ചെല്‍സിക്കും ജയം

man city crushes liverpool
Author
First Published Sep 10, 2017, 10:19 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകള്‍ക്ക് ജയം. വമ്പന്‍മാരുടെ പോരാട്ടത്തില്‍ ലിവർപൂളിനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് ലിവർപൂളിനെ തകർത്തു. ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിന്‍റെയും ലിറോയ് സാനെ എന്നിവരുടെ ഇരട്ടഗോൾ മികവിലായിരുന്നു സിറ്റിയുടെ ജയം. സെർജിയോ അഗ്യൂറോയാണ് സിറ്റിയുടെ ഗോൾവേട്ടയക്ക് തുടക്കമിട്ടത്. മുപ്പത്തിയേഴാം മിനിറ്റിൽ സാദിയോ മാനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലിവർപൂൾ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് കളിച്ചത്.

ആഴ്സനൽ എതിരില്ലാത്ത മൂന്ന് ഗോളിന് ബോൺമൗത്തിനെ പരാജയപ്പെടുത്തി. ഡാനി വെൽബാക്കിന്റെ ഇരട്ടഗോൾ മികവിലായിരുന്നു ആഴ്സനലിന്റെ ജയം. അലക്സാന്ദ്രേ ലകാസ്റ്റെയാണ് ആഴ്സനലിന്റെ മൂന്നാം ഗോളിന് ഉടമ. നിലവിലെ ജേതാക്കളായ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. മറ്റു മത്സരങ്ങളിൽ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടനെയും വാറ്റ്ഫോർഡ് എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്ടണെയും തോൽപിച്ചു.

 

Follow Us:
Download App:
  • android
  • ios