Asianet News MalayalamAsianet News Malayalam

ദാദയെ കാണാനുള്ള ആവേശത്തില്‍ മറഡോണ

Maradona excited to meet Sourav Ganguly
Author
Kolkata, First Published Jun 11, 2017, 2:55 PM IST

കൊൽക്കത്ത: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗംഗുലിയെ വീണ്ടും കണ്ടുമുട്ടാനുള്ള ആവേശത്തിൽ. ഇനി നൂറു ദിവസം. കൊൽക്കത്തയുടെ രാജകുമാരനെ കാണാൻ കാത്തിരിക്കുന്നു എന്ന് മറഡോണ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.

മറഡോണ ഇത് രണ്ടാം തവണയാണ് കൊൽക്കത്തയിലെത്തുന്നത്. മറഡോണയുടെ ടീമും ഗാംഗുലിയുടെ ടീമും പരസ്പരം മൽസരിക്കുന്ന ഡിയേഗോ–ദാദ ഫുട്ബോൾ പ്രദർശന മൽസരമാണു സെപ്റ്റംബർ 18 മുതൽ 20 വരെയുള്ള മറഡോണയുടെ സന്ദർശനത്തിന്റെ പ്രധാന ആകർഷണം. സെപ്റ്റംബര്‍ 19ന് ആദിത്യ സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സില്‍വച്ചായിരിക്കും സൗഹൃദ മത്സരം അരങ്ങേറുക.മൽസരത്തിനായി താൻ ഒപ്പിട്ട രണ്ടു ബൂട്ടുകൾ മറഡോണ ഗാംഗുലിക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകർ പറഞ്ഞു.

കൊളംബിയയുടെ ഇതിഹാസ താരം കാർലോസ് വാൾഡറാമയും മറഡോണയ്ക്കൊപ്പമുണ്ടാകും. ബൈചുങ് ബൂട്ടിയ, ജോസ് ബാരെറ്റോ, ജോ പോൾ അഞ്ചേരി, ഐ.എം.വിജയൻ എന്നിവരുടെ പങ്കാളിത്തവും ഉറപ്പായതായി സംഘാടകർ പറഞ്ഞു. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും പരിപാടിയെ ആകർഷകമാക്കും.

Follow Us:
Download App:
  • android
  • ios