Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ചെന്നൈയുടെ ഹദയം തകര്‍ത്ത് ഡല്‍ഹിയുടെ ഡൈനാമിറ്റ്

Marcelinho brace helps Delhi Dynamos overpower champions Chennaiyin FC
Author
Chennai, First Published Oct 6, 2016, 5:10 PM IST

ദില്ലി: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സിക്കെതിരെ ഡൽഹി ഡൈനാമോസിന് തകർപ്പൻ ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡൽഹി ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തിയത്. 26–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഡൽഹിയാണ് ആദ്യം വെടി പൊട്ടിച്ചത്. റിച്ചാർഡ് ഗാഡ്സെയെ ബോക്സിൽ ഗോൾകീപ്പർ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി മാഴ്സലീഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

എന്നാൽ നാലു മിനിറ്റിനുശേഷം ഡൽഹി തിരിച്ചടിച്ചു. ഡുഡുവായിരുന്നു സ്കോറർ. മൂന്നു മിനിറ്റിനുള്ളിൽ ഡൽഹി സമനിലക്കുരുക്ക് പൊട്ടിച്ച് വീണ്ടും ലീഡെടുത്തു. മാഴ്സലീഞ്ഞോയാണ് ഇക്കുറിയും ലക്ഷ്യത്തിലേക്കു നിറയൊഴിച്ചത്. തിരിച്ചടിക്കാൻ ചെന്നൈയിൻ വഴികൾ തേടിയെങ്കിലും സാധിച്ചില്ല. ഒടുവിൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ബദാര ബാഡ്ജിയിലൂടെ ചെന്നൈയിന്റെ പെട്ടിയിൽ ഡൽഹി ഡൈനാമോസ് അവസാന ആണിയും അടിച്ചു.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഡൽഹി ടീം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ ചെന്നൈയിൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കോൽക്കത്തയിൽ നടന്ന ആദ്യമത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിൻ അത്ലറ്റിക്കോ ഡി കൊൽക്കത്തയുമായി സമനില വഴങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios