Asianet News MalayalamAsianet News Malayalam

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് മിച്ചല്‍ ജോണ്‍സണ്‍

  • പരിശീലനത്തിനിടെ മിച്ചല്‍ ജോണ്‍സന്‍റെ തലയ്ക്ക് സാരമായ പരുക്കേറ്റു
mitchell johnson suffers horrific injury

സിഡ്‌നി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് കോടി മുടക്കി സ്വന്തമാക്കിയ താരമാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. എന്നാല്‍ ഐപിഎല്‍ തുടങ്ങാനിരിക്കേ കൊല്‍ക്കത്തയ്ക്ക് ആശങ്ക നല്‍കുന്ന വാര്‍ത്തയാണ് ജോണ്‍സണ്‍ പങ്കുവെക്കുന്നത്. പരിശീലനത്തിനിടെ തലയ്ക്ക് സാരമായി പരിക്കേറ്റ 36കാരനായ മിച്ചല്‍ ജോണ്‍സണ്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.

തലയില്‍ ആഴത്തിലേറ്റ മുറിവിന് 16 തുന്നലുകളാണ് ജോണ്‍സണ് വേണ്ടിവന്നത്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെ ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. 'മുറിവും രക്തവും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഈ ചിത്രങ്ങളില്‍ നോക്കരുത്. ജീവിതത്തില്‍ താന്‍ ചെയ്ത നല്ല കാര്യമൊന്നുമല്ല ഇത്. എന്നാലും ഞാന്‍ സുഖമായിരിക്കുന്നു'- ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ജോണ്‍സണ്‍ എഴുതി. 

എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലിന് ജോണ്‍സന്‍റെ പരുക്ക് ഭീഷണിയാവില്ലെന്നാണ് സൂചന. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20യില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ ജോണ്‍സണ്‍ വിട്ടുനിന്നിരുന്നു. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ മിച്ചല്‍ ഓസീസിനായി 73 ടെസ്റ്റില്‍ 313 വിക്കറ്റും 153 ഏകദിനങ്ങളില്‍ 239 വിക്കറ്റും നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios