Asianet News MalayalamAsianet News Malayalam

ചാമ്പ്യന്‍സ് ട്രോഫി: ഓസീസ് ടീമില്‍ ക്രിസ് ലിന്നും ഹെന്‍റിക്കസും

Mitchell Starc James Pattinson Named In Australia Squad For Champions Trophy 2017
Author
Melbourne, First Published Apr 20, 2017, 4:47 AM IST

സിഡ്നി: ചാമ്പ്യന്‍സ് ട്രോഫിക്കുളള ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ തിളങ്ങിയ ക്രിസ് ലിന്‍, ഹെന്‍റിക്കസ് എന്നിവരെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം. സ്റ്റീവ് സ്മിത്ത്  നായകനായി തുടരും. ജെയിംസ് ഫോക്നറെ ഒഴിവാക്കിയാണ് ഐപിഎല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സ് ടീം അംഗമായ മോയിസസ് ഹെന്‍‍‍റിക്കസിനെ സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചത്.

ഒരുവര്‍ഷത്തിനു ശേഷമാണ് ഹെന്‍റിക്കസ് ഓസീസ് ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ഹെന്‍റിക്കസ് അവസാനമായ ഓസീസിനായി കളിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തകര്‍പ്പന്‍ തുടക്കമിട്ട ലിന്‍ ആകട്ടെ പരിക്കിനെത്തുടര്‍ന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഓസീസിനായി ഒരു ഏകദിനത്തില്‍ മാത്രമാണ് ലിന്‍ ഇതുവരെ കളിച്ചത്.

2015 സെപ്റ്റംബറിന് ശേഷം ആദ്യമായി പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ ഏകദിന ടീമിലെത്തിയ ശ്രദ്ധേയമായി. ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്കേറ്റ് മടങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്,ജോഷ് ഹെസ്ല്‍വുഡ്, ജോണ്‍ ഹേസ്റ്റിംഗ്സ് എന്നീ ഫാസ്റ്റ് ബൗളര്‍മാരും ടീമിലുണ്ട്. ജൂണ്‍ 1 മുതല്‍ 18 വരെ  ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി. എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളും ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളുമാണുള്ളത്.

Follow Us:
Download App:
  • android
  • ios