Asianet News MalayalamAsianet News Malayalam

വെടിക്കെട്ട് സെഞ്ച്വറിയുമായി മൊയിന്‍ അലി; വെസ്റ്റിന്‍ഡീസിനെ തരിപ്പണമാക്കി ഇംഗ്ലണ്ട്

moeens speed ton set up crushing victory for england
Author
First Published Sep 24, 2017, 11:36 PM IST

ലണ്ടന്‍: മൊയിന്‍ അലിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 124 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലെത്തി. മൊയിന്‍ അലിയുടെ(102) സെ‌ഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒമ്പതിന് 369 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങില്‍ ക്രിസ് ഗെയ്ല്‍(94) തിളങ്ങിയെങ്കിലും വെസ്റ്റിന്‍ഡീസിന്റെ പോരാട്ടം 39.1 ഓവറില്‍ 245 റണ്‍സിന് അവസാനിക്കുകയായിരുന്നു.

57 പന്തില്‍ 102 റണ്‍സെടുത്ത മൊയിന്‍ അലി, ഇന്നിംഗ്സിലെ രണ്ടാമത്തെ 50 റണ്‍സ് തികച്ചത് വെറും 13 പന്തില്‍നിന്നാണ്. 41 പന്തിലാണ് മൊയിന്‍ അലി അര്‍ദ്ധസെഞ്ച്വറി തികച്ചത്. അതിനുശേഷം വെറും 13 പന്തു പിന്നിട്ടപ്പോള്‍ അലി സെഞ്ച്വറി തികച്ചു. എട്ടു സിക്സറുകളും ഏഴു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മൊയിന്‍ അലിയുടെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്ക്സ്(73), ജോ റൂട്ട്(84) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറി നേടി. വെസ്റ്റിന്‍ഡീസിന് വേണ്ടി മിഗ്വല്‍ കുമ്മിന്‍സ് മൂന്നു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങില്‍ ക്രിസ് ഗെയ്ല്‍ 78 പന്തില്‍ 94 റണ്‍സുമായി അടിച്ചുതകര്‍ത്തെങ്കിലും കരീബിയന്‍ നിരയില്‍ മറ്റാര്‍ക്കും കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. ഇംഗ്ലണ്ടിനുവേണ്ടി ലയാം പ്ലങ്കറ്റ് അഞ്ചു വിക്കറ്റ് സ്വന്തമാക്കി. മൂന്നു വിക്കറ്റെടുത്ത ആദില്‍ റഷീദും വെസ്റ്റിന്‍ഡീസിന്റെ തകര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Follow Us:
Download App:
  • android
  • ios