Asianet News MalayalamAsianet News Malayalam

മോഹൻ ബഗാൻ-ചെന്നൈ സിറ്റി സൂപ്പർ പോരാട്ടം ഇന്ന്

ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് ഇന്ത്യൻ ആരോസിനെ നേരിടും. മിനർവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ലീഗിൽ മിനർവ ഏഴും ആരോസ് അവസാന സ്ഥാനത്തുമാണ്

mohun bagan vs chennai city i league match 2018
Author
Kolkata, First Published Dec 1, 2018, 9:06 AM IST

കൊൽക്കത്ത: ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ ചെന്നൈ സിറ്റി സൂപ്പർ പോരാട്ടം. വൈകിട്ട് അഞ്ചിന് കൊൽക്കത്തയിലാണ് മത്സരം. ആറ് കളിയിൽ അഞ്ചും ജയിച്ച് ചെന്നൈ 16 പോയിൻറുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ്്. എട്ട് പോയിൻറുള്ള ബഗാൻ നാലാം സ്ഥാനത്തും.

ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് ഇന്ത്യൻ ആരോസിനെ നേരിടും. മിനർവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ലീഗിൽ മിനർവ ഏഴും ആരോസ് അവസാന സ്ഥാനത്തുമാണ്.

അതേസമയം ഐ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഗോകുലം കേരളയ്ക്ക് സമനില. ഗോകുലം ഹോം ഗ്രൗണ്ടിൽ ചർച്ചിൽ ബ്രദേഴ്സുമായി ഒരു ഗോളടിച്ചാണ് സമനില പാലിച്ചത്. ഗോകുലത്തിനായി സമനില ഗോള്‍ നേടിയ അര്‍ജുന്‍ ജയരാജാണ് ഹീറോ ഓഫ് ദ് മാച്ച്. 

Follow Us:
Download App:
  • android
  • ios