Asianet News MalayalamAsianet News Malayalam

ധോണിയുടെ മകള്‍ക്ക് 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്' എന്ന ഗാനം പഠിപ്പിച്ചത്; വിവരങ്ങള്‍ പുറത്ത്

ms dhoni daughter siva Malayalam song
Author
First Published Nov 19, 2017, 9:37 AM IST

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ മകള്‍ സിവ പാടിയ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്' എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാളം പറയാനറിയാത്ത ആ രണ്ടുവയസ്സുകാരി ആ മനോഹരമായ ഗാനം അനായാസം പാടി. മലയാളവുമായി ഒരു ബന്ധവുമില്ലാത്ത സിവയ്ക്ക് അമ്പലപ്പുഴയെ എന്ന ഗാനം എങ്ങനെ പഠിച്ചു പാടിയതെന്നതായിരുന്നു മലയാളികളുടെ ചോദ്യം. എന്നാലിതാ അതിന് ഉത്തരവും ഇപ്പോള്‍ ലഭ്യമായിരിക്കുകയാണ്.

ധോണിയുടെ വീട്ടിലെ മലയാളി ആയ ഷീലയാണ് ഈ ഗാനം പഠിപ്പിച്ചത്. വെറും രണ്ടാഴ്ചകൊണ്ടാണ് സിവ ഇത് മന:പാഠമാക്കിയത്. പാലക്കാടുകാരിയായ ഷീല താരാട്ടുപാടിയുറക്കുന്നതിനിടെ ഇടയ്ക്കിടെ മൂളിയിരുന്ന അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സിവയും ഏറ്റുപിടിച്ചു. 

പിന്നീട് ധോണിയുടെയും സാക്ഷിയുടെയും അനുവാദത്തോടെ സിവ പതുക്കെ പാടാന്‍ തുടങ്ങി. യുട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുത്തു. ഈ വീഡിയോ ഇതിനോടകം പത്തുലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ ധോണി പോസ്റ്റു ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. കൃഷ്ണ ഭക്തരായ ധോണിയുടെയും സാക്ഷിയുടെയും ആഗ്രഹപ്രകാരമാണ് കൃഷ്ണ സ്തുതി സിവയ്ക്ക് പഠിപ്പിച്ചുകൊടുത്തതെന്ന് ഷീല പറയുന്നു. ഷീല ആന്റിയുടെ സോങ് എന്നു പറഞ്ഞ് സിവ ദിവസവും പാടുന്ന ഈ ഗാനം ധോണിയുടെ വീട്ടില്‍ എല്ലാവര്‍ക്കും മന;പാഠമായിക്കഴിഞ്ഞു. ആറുമാസം മുന്‍പ് ആരംഭിച്ച സിവ സിങ് 006 ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ആറര ലക്ശം ഫോളോവേഴ്‌സുണ്ട്.


 

Follow Us:
Download App:
  • android
  • ios