Asianet News MalayalamAsianet News Malayalam

ഇഞ്ചുറി ടൈം ഗോളില്‍ നോര്‍ത്ത് ഈസ്റ്റിനെ വീഴ്‌ത്തി മുംബൈ

Mumbai beat North East Untd keep play off hopes
Author
First Published Feb 22, 2018, 7:18 AM IST

മുംബൈ: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈം ഗോളില്‍ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്‌ത്തിയ മുംബൈ സിറ്റി എഫ് സി 23 പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിന് തൊട്ടടുത്തെത്തി.

പതിനഞ്ചാം മിനിട്ടില്‍ അചിലെയുടെ ഗോളില്‍ മുംബൈ ആണ് ആദ്യം മുന്നിലെത്തിയത്. 24-ാം മിനിട്ടില്‍ ല്യൂസിയന്റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി. 43-ാം മിനിട്ടില്‍ മാമാഡു നോര്‍ത്ത് ഈസ്റ്റിന് ലീഡ് നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എവര്‍ട്ടണിലൂടെ മുംബൈ ഒപ്പമെത്തി. കളിതീരാന്‍ ഒരു മിനിട്ട് മാത്രം ബാക്കിയിരിക്കെ രാജു ഗെയ്കവാദിന്റെ ക്രോസില്‍ നിന്ന് ല്യൂസിയന്‍ മുംബൈയുടെ വിജയഗോള്‍ നേടി.

ജയത്തോടെ 16 കളികളില്‍ 23 പോയന്റുമായി മുംബൈ ആറാം സ്ഥാനത്തേക്ക് കയറി. ഇത്രയും കളികളില്‍ 24 പോയന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്. 17 കളികളില്‍ 11 പോയന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്തുതന്നെയാണ്. ഒമ്പതാം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസുമായാണ് മുംബൈയുടെ അടുത്ത മത്സരം. നാളെ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ നിര്‍ണായക മത്സരം.

Follow Us:
Download App:
  • android
  • ios