Asianet News MalayalamAsianet News Malayalam

റാഫേല്‍ നദാല്‍ യു എസ് ഓപ്പണില്‍നിന്ന് പുറത്ത്

nadal crashes out from us open
Author
First Published Sep 5, 2016, 5:59 AM IST

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നിസില്‍ അട്ടിമറി. മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇരുപത്തിനാലാം സീഡ് ഫ്രാന്‍സിന്റെ ലൂക്കാസ് പൂയി ആണ് നാലാം റൗണ്ടില്‍ നദാലിനെ തോല്‍പിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫ്രഞ്ച് താരത്തിന്റെ ജയം. സ്‌കോര്‍ 6-1, 2-6, 6-4, 3-6, 7-6.

നാലാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് അനായാസ ജയം നേടി. എഡ്‌മുണ്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍- 6-2, 6-1, 6-4.

വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് ആഞ്ജലീഖ് കെര്‍ബര്‍ അനായാസ വിജയം സ്വന്തമാക്കി. റഷ്യന്‍ താരം പെട്രോ ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍- 6-3, 7-5

മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യവും പുറത്തായി. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ - ഡോഡിഗ് സഖ്യത്തിന്റെ തോല്‍വി.

Follow Us:
Download App:
  • android
  • ios