Asianet News MalayalamAsianet News Malayalam

ലങ്കയ്ക്കെതിരായ ഏകദിന-ട്വന്റി പരമ്പരകളില്‍ ഇന്ത്യക്ക് പുതിയ നായകന്‍ ?

new captian for India in ODI series against Srilanka
Author
Mumbai, First Published Aug 9, 2017, 4:43 PM IST

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന-ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യയെ നയിക്കുക പുതിയ നായകനായിരിക്കുമെന്ന് സൂചന. ടെസ്റ്റ് പരമ്പരയ്ക്കുശേഷം ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായി രോഹിത് ശര്‍മയെ ഏകദിന-ട്വന്റി-20 പരമ്പരകളില്‍ നായകനാക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യ കളിച്ച 43 രാജ്യാന്തര മത്സരങ്ങളില്‍ 42ലും കോലി കളിച്ചിരുന്നു. ഇതില്‍ 18 ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നു.

ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വരാനിരിക്കുന്ന പരമ്പരകള്‍ കൂടി കണക്കിലെടുത്ത് കോലിയ്ക്ക് വിശ്രമമനുവദിക്കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഗൗരവമായി ആലോചിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ലങ്കയ്ക്കെതിരായ ഏകദിന-ട്വിന്റി പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. ദക്ഷിണാഫ്രിക്കക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്.

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പ തോറ്റ ലങ്കന്‍ ടീം അത്ര മികച്ച ഫോമിലല്ല. ഇതും യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കോലിയുടെ പകരക്കാരനാവുമെന്ന് കരുതുന്ന രോഹിത് ശര്‍മ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ നിലയിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും രോഹിത് ഉണ്ടെങ്കിലും അന്തിമ ഇലവനില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios