Asianet News MalayalamAsianet News Malayalam

ലോകകപ്പിന് മുൻപ് പൂ‍ർണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന് നെയ്മർ

  • നെയ്‍മറുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍‍ത്ത
  • ലോകകപ്പിന് മുൻപ് പൂ‍ർണ ആരോഗ്യത്തോടെ തിരിച്ചെത്തുമെന്ന് നെയ്മർ
Neymar expects to be fit for Brazil ahead of World Cup

നെയ്‍മറുടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ലോകകപ്പിന് മുൻപ് പൂ‍ർണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ബ്രസീൽ താരം നെയ്മർ അറിയിച്ചു.

മെയ് 17ന് നടക്കുന്ന പരിശോധനയ്ക്ക് ശേഷം പരിശീലനം വീണ്ടും തുടങ്ങുമെന്നും നെയ്മര്‍ പറഞ്ഞു . ശസ്ത്രക്രിയക്ക് വിധേയനായ
നെയ്മർ ഇപ്പോൾ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. വലത് കാലിന് ഏറ്റ പരുക്കിനെ തുടര്‍ന്നാണ് നെയ്‍മര്‍ക്ക് ശസ്‍ത്രക്രിയ നടത്തിയത്. 

ജൂൺ 17ന് സ്വിറ്റ്സർലൻഡിന് എതിരെയാണ് ലോകകപ്പിൽ ബ്രസീലിന്‍റെ ആദ്യമത്സരം.  ഇതിന് മുൻപ് ജൂണ്‍ മൂന്നിന് ക്രോയേഷ്യക്കെതിരെ നടക്കുന്ന സന്നാഹ മത്സത്തിൽ നെയ്മർ കളിക്കുമെന്നാണ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios