Asianet News MalayalamAsianet News Malayalam

രാഹുല്‍ ദ്രാവിഡ് ബിസിസിഐക്കെതിരെ

Not fair to others says Rahul Dravid as he questions his Rs 50 lakh reward
Author
First Published Feb 6, 2018, 11:14 AM IST

ദില്ലി: സമ്മാനത്തുകയില്‍ വിവേചനം കാട്ടിയെന്ന് പരാതിയില്‍ രാഹുല്‍ ദ്രാവിഡ് ബിസിസിഐക്കെതിരെ. കൗമാര ലോകക്കപ്പ് നേടിയ ടീം കോച്ചായ ദ്രാവിഡിനും  സ്റ്റാഫിനും അനുവദിച്ച തുകകള്‍ തമ്മിലുള്ള അന്തരമാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത്. ദ്രാവിഡിന് 50 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങള്‍ക്ക് 30 ലക്ഷം വീതവുമാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്. 

തന്‍റെ അനിഷ്ടം ബിസിസിഐയെ നേരിട്ടറിയിച്ച ദ്രാവിഡ് എല്ലാ സപ്പോര്‍ട്ട് സ്റ്റാഫിനുമുളള സമ്മാനത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ടീം സ്റ്റാഫിലെ എല്ലാവരുടെയും ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. ആരെയും വേര്‍തിരിച്ച് നിര്‍ത്താനാവില്ല. ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോരുത്തരുടെയും സേവനങ്ങള്‍. 

ഒരു പക്ഷേ എന്നേക്കാളുമേറെ കളിക്കാരും ടീം സ്റ്റാഫുമാണ് വിജയത്തിനായി യത്‌നിച്ചത്. ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ അവര്‍ക്കാണ് നല്‍കുന്നത്’ ദ്രാവിഡ് പറഞ്ഞു.

സുപ്രീംകോടതി നിയമിച്ച ബിസിസിഐ ഭരണസമിതിയാണ് ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചത്. കൗമാര ലോകകപ്പ് കിരീടം സ്വന്തമാക്കി നാട്ടിലെത്തിയ ഇന്ത്യന്‍ സംഘത്തിന് ഒപ്പം പരിശാലകന്‍ രാഹുല്‍ ദ്രാവിഡിനും ഊഷ്മളമായ വരവേല്‍പ്പാണ് മുംബൈയിലെ വിമാനത്താവളത്തില്‍ ലഭിച്ചത്. ആരാധകര്‍ തങ്ങളുടെ സ്‌നേഹവും ആരാധനയും ഇന്ത്യയുടെ ഇതിഹാസതാരത്തിന് നല്‍കി.

Follow Us:
Download App:
  • android
  • ios