യുവിയുടെ വിസ്മയ പ്രകടനത്തിന് പത്താണ്ട്
ചണ്ഡീഗഡ്: യുവരാജിന്റെ വിസ്മയ ഇന്നിംഗ്സിന് ഇന്ന് പത്തു വയസ്. 2007ലെ ലോക ട്വന്റി-20യില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയാണ് യുവരാജ് ഒരോവറിൽ ആറ് സിക്സര്‍ അടിച്ചത്. ഇംഗ്ലീഷ് താരം ഫ്ലിന്റോഫിന്റെ പ്രകോപനം ആയിരുന്നു യുവരാജിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് പ്രചോദനമായത്.
ക്രിക്കറ്റ് ആരാധകര്‍ ഇന്നും വിസ്മയത്തോടെ ഓര്‍ക്കുകയും വീണ്ടും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് പ്രഥമ ട്വന്റി-20 ലോകകപ്പില്‍ യുവരാജ് ഒരോവറില്‍ നേടിയ ആറ് സിക്സുകള്‍.